മനുഷ്യാവകാശ ലംഘനങ്ങൾ; ഗസ്സയെ ഓർമിപ്പിച്ച് ഹൈസ്കൂൾ പ്രസംഗം

Wait 5 sec.

പാലക്കാട് | കേരള സാഹിത്യോത്സവിൽ ഹൈസ്കൂൾ വിഭാഗം മലയാള പ്രസംഗത്തിൽ ഗസ്സയും തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങളും ചർച്ചയായി. വംശീയ ഉന്മൂലനങ്ങൾ സമൂഹത്തിന് സമ്മാനിക്കുന്ന ദുരന്ത ചിത്രങ്ങൾ കൃത്യമായി അവതരിപ്പിക്കുന്നതായിരുന്നു പ്രസംഗങ്ങൾ. ഇസ്റാഈൽ നടത്തുന്ന വംശഹത്യയുടെ നേർചിത്രം കൊച്ചു പ്രഭാഷകർ അവതരിപ്പിച്ചു.ഗസ്സയിലെ ഉപരോധങ്ങളും സഞ്ചാര സ്വാതന്ത്ര്യ നിഷേധങ്ങളും മനുഷ്യാവകാശ ധ്വംസനങ്ങളുടെ ഉദാഹരണങ്ങളാണ്. മനുഷ്യാവകാശ സങ്കൽപ്പങ്ങൾക്ക് വിശുദ്ധ ഇസ്്ലാം നൽകുന്ന പ്രാധാന്യത്തെ പ്രഭാഷകർ ഊന്നിപ്പറഞ്ഞു.മനുഷ്യാവകാശങ്ങൾ, വിജ്ഞാനവും ചിന്തയും,ലോകത്തോടൊപ്പം സഞ്ചരിക്കാം എന്നീ വിഷയങ്ങളായിരുന്നു പ്രസംഗത്തിനുണ്ടായിരുന്നത്.മത്സരത്തിൽ കണ്ണൂർ ജില്ലയിലെ അഹ്്മദ് യാസീൻ ഒന്നാമതെത്തി. എസ് വൈ എസ് കേരള സെക്രട്ടറി അബ്ദുർറശീദ് നരിക്കോടിന്റെ മകനാണ് യാസീൻ.കോഴിക്കോട് സൗത്തിലെ ഹാദി ഹംദാൻ, തൃശൂരിലെ മുഹമ്മദ് ഹാഫിസ് യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.