അടയാളങ്ങൾ അവശേഷിപ്പിക്കുകയാവണം മനുഷ്യന്റെ ജീവിത ദർശനം: സി പി ജോൺ

Wait 5 sec.

പാലക്കാട് ‌| വേദനകളെ ചേർത്തു പിടിക്കുന്ന ജീവിതങ്ങളാണ് ഏറ്റവും മനോഹരമായ ആവിഷ്കാരമെന്നും ജീവിക്കുമ്പോൾ ആർക്കുവേണ്ടിയാണ് ജീവിക്കുന്നത് എന്നത് പ്രധാനമാണെന്നും സി പി ജോൺ. ജീവിതത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഓരോ മനുഷ്യനും സാധിക്കണം.വേദനകളെയും പ്രയാസങ്ങളെയും ചേർത്തുപിടിക്കുകയും സഹജീവികളെ പരിഗണിക്കുകയും ചെയ്യുമ്പോഴാണ് മനുഷ്യന്റെ അടയാളപ്പെടുത്തലുകൾ ഇവിടെ ബാക്കിയാവുന്നത്. ചെറിയ ജീവിതത്തിനിടയിൽ മറ്റുള്ളവരുടെ ഉള്ളിൽ സന്തോഷം നിറക്കുക എന്നതാവണം ഓരോ മനുഷ്യന്റെയും ജീവിതദൗത്യം. കലകളും ആവിഷ്കാരങ്ങളും ഒട്ടേറെ ജീവിത ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നുവെന്നും വെറുപ്പുകളെ അതിജീവിക്കാൻ കൂട്ടായ പ്രവർത്തനങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.