ദേശീയ വിദ്യാഭ്യാസ നയം വിദ്യാഭ്യാസ രംഗത്തെ പിറകോട്ടടിപ്പിച്ചു:ടി ടി ശ്രീകുമാർ

Wait 5 sec.

പാലക്കാട് | പുതിയ ദേശീയ വിദ്യാഭ്യാസ നയം ഗവേഷണങ്ങളെ നിരുത്സാഹപ്പെടുത്തുകയും സ്ഥിരം ജോലി എന്ന സങ്കൽപത്തെ ഇല്ലാതാക്കുകയും ചെയ്യുന്നതായി ടി ടി ശ്രീകൂമാർ അഭിപ്രായപ്പെട്ടു. പാഠപുസ്തകം തിരുത്തുന്നതിനെക്കുറിച്ച് ചർച്ച നടക്കുന്നുണ്ടെങ്കിലും അതിന്റെ വ്യാപ്തിയും പ്രത്യാഘാതങ്ങളും ചർച്ച ചെയ്യപ്പെടുന്നില്ല. ഇന്ത്യയിലെ ഏറ്റവും ഭീകരമായ കാലഘട്ടമായി പഠിപ്പിക്കപ്പെടുന്നത് മുഗൾ കാലഘട്ടമാണ്.യഥാർഥത്തിൽ ആധുനികതയിലേക്ക് കടന്ന കാലമാണ് മുഗൾ കാലം. ആധുനിക മതനിരപേക്ഷ സമൂഹത്തിന്റെ രീതിയാണ് മുഗൾ കാലം പിന്തുടർന്നത്. ആഗോള മുതലാളിത്തത്തിന്റെ താത്പര്യത്തിന്റെ അടിസ്ഥാനത്തിൽ മാത്രം കുട്ടികൾ പഠിച്ചാൽ മതി എന്ന ചിന്ത മുൻനിർത്തിയാണ് പുതിയ പരിഷ്കാരങ്ങൾ. കേവലം കൈവേലകൾ മാത്രം പഠിപ്പിക്കുന്ന ഒന്നാക്കി വിദ്യാഭ്യാസത്തെ ചുരുക്കുകയാണ്. അതിന്റെ ഭാഗമാണ് എക്സിറ്റ് പോളിസി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.