കിടിലൻ സൂര്യോദയം കാണണോ? കൂടെ കുറച്ച് തണുപ്പും; എങ്കിൽ ഇത് തന്നെ ബെസ്റ്റ് ചോയ്‌സ്

Wait 5 sec.

ഒഴിവ് ദിനങ്ങളിൽ എങ്ങോട്ട് പോണമെന്ന് ആലോചിക്കുന്നവരാണ് ഒട്ടുമിക്ക മലയാളികളും. ജോലി തിരക്കുകളിൽ നിന്ന് മാറി കുറച്ച ശുദ്ധവായു ശ്വസിക്കാൻ എല്ലാവർക്കും ഇഷ്ട്ടമാണ്. കൂടെ മനസും ശരീരവും കൂടെ തണുപ്പിച്ചാലോ? അതെ അങ്ങനെ ഒരു സ്ഥലത്തെ കുറിച്ചാണ് പറയുന്നത്. അങ് ഇടുക്കി ജില്ലയിൽ, കാടിനകത്ത് പച്ചപ്പു നിറഞ്ഞ കുന്നുകൾക്കിടയിൽ ഒരു മനോഹരമായ സ്ഥലം. ‘ഇലവീഴാ പൂഞ്ചിറ’. പേര് പോലെ തന്നെ “ഇലകൾ വീഴാത്ത താഴ്‌വര” എന്നർത്ഥം വരുന്ന സ്ഥലമാണ്. ഇടുക്കിയിലെ ഏറ്റവും മികച്ച വ്യൂ പോയിന്റുകളിൽ ഒന്നാണ് ഇവിടം.Also read: ട്രക്കിങ് ഇഷടമാണോ? ഒപ്പം മനസും ശരീരവും തണുപ്പിക്കാൻ ആഗ്രഹം ഉണ്ടോ? എളുപ്പം വിട്ടോളു ഇങ്ങോട്ടേക്ക്രാവിലെ അങ്ങോട്ടേക്ക് എത്തുന്നത് ഉചിതം. കാരണം മറ്റൊന്നുമ്മൽ നല്ല തണുത്ത കാലാവസ്ഥ ആയിരിക്കും. മഞ്ഞ് മൂടിക്കിടക്കുന്ന സമയത്ത് നല്ല ഒരു അനുഭവം തന്നെയായിരിക്കും സഞ്ചാരികൾക്ക് നൽകുക. . പ്രകൃതിസ്‌നേഹികൾക്ക് അനുയോജ്യമായ ഈ സ്ഥലം സൂര്യപ്രകാശം കൊണ്ട് നനഞ്ഞൊഴുകുന്ന താഴ്‌വരകൾ, പനോരമിക് കാഴ്ചകൾ, സമൃദ്ധമായ പച്ചപ്പ് എന്നിവയാൽ നിറഞ്ഞതാണ് ഈയൊരിടം. സൂര്യോദയത്തിന്റെയും സൂര്യാസ്തമയത്തിന്റെയും അതിമനോഹരമായ കാഴ്ചകൾ കാണാൻ കഴിയും. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഇലവീഴാ പൂഞ്ചിറയിലെ ട്രെക്കിംഗ് ഒരു ആവേശകരമായ അനുഭവമാണ്. ഇലവീഴാ പൂഞ്ചിറ ഫോട്ടോഗ്രാഫി പ്രേമികൾക്ക് ഒരു പറുദീസ കൂടിയാണ്.എങ്ങനെ എത്താം:തൊടുപുഴയിൽ നിന്ന് 20 കിലോമീറ്റർ അകലെയും കോട്ടയത്ത് നിന്ന് 55 കിലോമീറ്റർ അകലെയുമാണ് ഇലവീഴാ പൂഞ്ചിറ സ്ഥിതി ചെയ്യുന്നത്. സ്വന്തം വാഹനത്തിൽ പോകുന്നതാണ് ഉചിതം. രാവിലെ ആറ് മണി മുതൽ ജീപ്പ് സർവീസുകൾ ലഭ്യമാണ്.The post കിടിലൻ സൂര്യോദയം കാണണോ? കൂടെ കുറച്ച് തണുപ്പും; എങ്കിൽ ഇത് തന്നെ ബെസ്റ്റ് ചോയ്‌സ് appeared first on Kairali News | Kairali News Live.