നിരത്തുകൾ കീഴടക്കാൻ കെഎസ്ആർടിസിയുടെ പുത്തൻ ബസുകൾ. 100 ഓളം ബസുകളാണ് നിരത്തിലിറാങ്ങാൻ തയാറായിട്ടുള്ളത്. ഈ മാസം 21 ന് ബസ്സുകളുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ബസുകളുടെ വീഡിയോയും ചിത്രങ്ങളും ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ ട്രെൻഡ് ആണ്. അത്യാധുനിക സംവിധാനങ്ങളോടെയാണ് നിരത്ത് കൈയടക്കാൻ കെഎസ്ആർടിസിയുടെ പുത്തൻ ബസുകൾ എത്തുന്നത്. ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ലിങ്ക്, പ്രീമിയം സീറ്റർ, സ്ലീപ്പർ, സീറ്റർ കം സ്ലീപ്പർ എന്നിങ്ങനെ വിവിധ സെഗ്മെന്റുകളിലായി നിരവധി പുതിയ ബസുകളാണ് കെഎസ്ആർടിസിയിൽ എത്തിയിരിക്കുന്നത്. ദേശീയപതാക കളർ തീമിലുള്ള ബോഡിയിൽ കഥകളി ചിത്രം അലേഖനം ചെയ്താണ് സീറ്റർ കം സ്ലീപ്പർ, സ്ലീപ്പർ ബസുകൾ എത്തിയിരിക്കുന്നത്. ഫാസ്റ്റ് പാസഞ്ചർ ലിങ്ക് ബസിനും വേറിട്ട നിറമാണ്. ALSO READ: സ്കൂളുകളിൽ ഇനി വായനയ്ക്ക് ഗ്രേസ് മാർക്ക്; അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കും; മന്ത്രി വി ശിവൻകുട്ടിആഡംബര ഒട്ടും ചോരാതെയാണ് ദീർഘദൂര സീറ്റർ ബസുകൾ ഒരുക്കിയിരിക്കുന്നത്. പുഷ്ബാക്ക് സംവിധാനത്തിനൊപ്പം ഇരട്ട നിറത്തിലുള്ള ലെതർ സീറ്റുകളാണ് ഇതിലുള്ളത്. ഓരോ സീറ്റുകളിലും ചാർജർ, ഹാൻഡ് റെസ്റ്റ്, ഫുട്ട് റെസ്റ്റ് എന്നിവയും, ആംബിയന്റ് ലൈറ്റിങ്, ടിവി, സിസിടിവി ക്യാമറ തുടങ്ങിയ ഫീച്ചറുകളും പുതിയ ബസ്സിൽ ഉണ്ട്.The post നിരത്തുകൾ കീഴടക്കാൻ കെഎസ്ആർടിസിയുടെ പുത്തൻ ബസുകൾ; 100 ഓളം ബസുകൾ റെഡി appeared first on Kairali News | Kairali News Live.