കെലിയന്‍ എംബാപ്പെ കളം നിറഞ്ഞാടിയപ്പോൾ ആദ്യ പ്രീസീസണ്‍ സൗഹൃദ മത്സരത്തില്‍ ഗംഭീര ജയവുമായി റയല്‍ മാഡ്രിഡ്. ഓസ്ട്രിയയിലെ ഇന്‍സ്ബ്രൂക്കില്‍ ഡബ്ല്യു എസ് ജി ടിറോളിനെ 4-0നാണ് പരാജയപ്പെടുത്തിയത്. ടിവോളി സ്റ്റേഡിയോൺ ടിറോളില്‍ നടന്ന മത്സരത്തിൽ 10-ാം മിനുട്ടില്‍ മാഡ്രിഡ് ആദ്യ ലീഡ് നേടി. എഡര്‍ മിലിറ്റാവോയുടെ ഹെഡര്‍ ഗോളിലൂടെയായിരുന്നു ഈ നേട്ടം. മൂന്ന് മിനുട്ടിനു ശേഷം എംബാപ്പെ രണ്ടാം ഗോള്‍ നേടി. 59-ാം മിനുട്ടില്‍ എംബാപ്പെയുടെ മറ്റൊരു ബുള്ളറ്റ് പ്രഹരം. സ്കോർ 3-0.Read Also: കങ്കാരുക്കളെ മടയില്‍ പോയി തീര്‍ത്ത് ഇന്ത്യന്‍ വനിതകള്‍; വിക്കറ്റ് കൊയ്ത് മിന്നുമണി, എ ടീമിന്റെ ആദ്യ മത്സരത്തില്‍ ജയംഔറേലിയന്‍ ചൗമേനിയാണ് പ്രതിരോധ മേഖലയിൽ ചരട് വലിച്ചത്. കോച്ച് സാബി അലോണ്‍സോ ടീമില്‍ ഏഴ് മാറ്റങ്ങള്‍ വരുത്തിയിരുന്നു. പുതുതാരം റോഡ്രിഗോ 82-ാം മിനുട്ടില്‍ സ്കോറിങ് പൂര്‍ത്തിയാക്കി. 71-ാം മിനുട്ടില്‍ എംബാപ്പെ ഹാട്രിക്കിന് അടുത്തെത്തിയിരുന്നു. എന്നാൽ, ഗോള്‍കീപ്പര്‍ തടഞ്ഞിട്ടു. മിഡ്ഫീല്‍ഡര്‍ ആര്‍ഡ ഗുലർ ആയിരുന്നു പാസ് നൽകിയത്.The post ഇരട്ട ബാരൽ പ്രഹരവുമായി എംബാപ്പെ; ആദ്യ പ്രി സീസൺ ഗംഭീരമാക്കി റയൽ appeared first on Kairali News | Kairali News Live.