ആഗസ്റ്റ് 14 വിഭജന ഭീതിദിനമായി ആചരിക്കണമെന്ന ഗവര്‍ണറുടെ നിര്‍ദേശം; ‘കേരളത്തിലെ ക്യാമ്പസുകളില്‍ ആ പരിപാടി നടത്തേണ്ടതില്ല എന്നതാണ് സര്‍ക്കാര്‍ തീരുമാനം’: മന്ത്രി ആര്‍ ബിന്ദു

Wait 5 sec.

ആഗസ്റ്റ് 14 വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശത്തെ തള്ളി മന്ത്രി ആര്‍ ബിന്ദു. വിഭജന ഭീതി ദിനാചരണം കേരളത്തിലെ ക്യാമ്പസുകളില്‍ ആ പരിപാടി നടത്തേണ്ടതില്ല എന്നതാണ് സര്‍ക്കാര്‍ തീരുമാനമെന്ന് മന്ത്രി പറഞ്ഞു.കലാലയങ്ങള്‍ക്ക് ഈ നിര്‍ദ്ദേശം നല്‍കും. ക്യാമ്പസുകളില്‍ മതനിരപേക്ഷത പുലരണം. നാളിതുവരെ ഇല്ലാത്ത വിധത്തിലാണ് വിഭജന ദിനം ആചരിക്കാനുള്ള നിര്‍ദേശം നല്‍കിയത്. സാമുദായിക ദ്രുവീകരണത്തിലേക്കാണ് ഇത് ചെന്ന് നില്‍ക്കുക. ഇത് വര്‍ഗീയ വിദ്വേഷത്തിന് ഇടയാക്കുമെന്നും മന്ത്രി ആര്‍ ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.Also Read ; Also Read : യുവമോര്‍ച്ച പുനഃസംഘടന: ‘പാര്‍ട്ടി ഇത് എങ്ങോട്ടേക്കാണ് പോകുന്നത് ? പണിയെടുത്തവന് സ്ഥാനങ്ങള്‍ ഇല്ലേ ?’ ചോദ്യവുമായി എറണാകുളം മുന്‍ ജില്ലാ പ്രസിഡന്റ്; ഓഡിയോ കൈരളി ന്യൂസിന്ക്യാമ്പസുകളില്‍ എന്തൊക്കെ പരിപാടികള്‍ നടത്തണമെന്ന് നിര്‍ദേശിക്കാന്‍ സര്‍വകലാശാലകള്‍ക്ക് സാധിക്കില്ല. സാമുദായികസ്പര്‍ദ്ധയിലേക്ക് നയിക്കുന്ന കാര്യങ്ങള്‍ അല്ല ക്യാമ്പസുകളില്‍ നടത്തേണ്ടത്. മതനിരപേക്ഷത വളര്‍ത്താനാണ് എല്ലാവരും ശ്രമിക്കേണ്ടത്. അതേസമയം സംസ്ഥാന സര്‍ക്കാരിനോട് ആലോചിച്ചിട്ട് വേണം വൈസ് ചാന്‍സലര്‍ നിയമനം നടത്തേണ്ടത് എന്ന് സുപ്രീംകോടതി വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേഖർ, ആഗസ്റ്റ് 14 ന് വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന വിവാദ സർക്കുലര്‍ ഇറക്കിയിരുന്നു. സർവകലാശാലകൾക്കാണ് രാജ്ഭവൻ നിർദേശം നൽകിയത്. വിവിധപരിപാടികൾ സംഘടിപ്പിക്കാനും വിസിമാർ പ്രത്യേക ആക്ഷൻ പ്ലാൻ രൂപീകരിക്കണമെന്നുമായിരുന്നു നിർദേശം. The post ആഗസ്റ്റ് 14 വിഭജന ഭീതിദിനമായി ആചരിക്കണമെന്ന ഗവര്‍ണറുടെ നിര്‍ദേശം; ‘കേരളത്തിലെ ക്യാമ്പസുകളില്‍ ആ പരിപാടി നടത്തേണ്ടതില്ല എന്നതാണ് സര്‍ക്കാര്‍ തീരുമാനം’: മന്ത്രി ആര്‍ ബിന്ദു appeared first on Kairali News | Kairali News Live.