വണ്ടൂര്‍: തൃശ്ശൂരില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫീസ് സിപിഎം അക്രമിച്ചതില്‍ പ്രതിഷേധിച്ചുകൊണ്ട് ബിജെപി മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി വണ്ടൂരില്‍ പ്രതിഷേധ പ്രകടനം നടത്തി.സംഘര്‍ഷത്തിന്റെ രീതിയിലേക്ക് ജനാധിപത്യപരമായ പ്രതിഷേധങ്ങളെ മാറ്റാന്‍ ശ്രമിച്ചാല്‍ബിജെപിക്കാര്‍കയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്ന് സിപിഎം മനസിലാക്കണമെന്നും, കള്ളപ്രചാരണങ്ങള്‍ നടത്തി കോണ്‍ഗ്രസും സിപിഎമ്മും ജനങ്ങളെ വഞ്ചിക്കുകയാണെന്നും യോഗം ഉത്ഘാടനം ചെയ്തുകൊണ്ട് ബിജെപി പാലക്കാട് മേഖല വൈസ് പ്രസിഡന്റ് അഡ്വ ടി കെ അശോക് കുമാര്‍ പറഞ്ഞു.ജില്ലാപ്രസിഡന്റ് പി ആര്‍ രശ്മില്‍നാഥ് അധ്യക്ഷത വഹിച്ചു, അഡ്വ കെപി ബാബുരാജ്, അജിതോമസ്, ബിജു എം സാമൂവല്‍, എന്നിവര്‍ പ്രസംഗിച്ചു. പ്രകടനത്തിന് ഡോക്ടര്‍ ഗീതാകുമാരി, ഡോക്ടര്‍ പി സി വിജയന്‍, കെ സുനില്‍ബോസ്, എം ടി രമേഷ് നായര്‍, ജിഷ സജിത്ത്, കെ ശങ്കരന്‍, പി ഷാജു, കെ സതീദേവി, വിന്‍സിന്‍, പ്രമോദ്, പ്രമേഷ് എന്നിവര്‍ നേതൃത്വം നല്‍കികൊണ്ടോട്ടിയില്‍ ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച പ്രതി പിടിയില്‍