കക്കായിറച്ചി നമ്മുടെയെല്ലാം ഇഷ്ട വിഭവമാണ്. രുചി കൊണ്ട് മാത്രമല്ല. ആരോഗ്യത്തിനും മികച്ചതാണ് കക്കായിറച്ചി വിഭവങ്ങൾ. ഇത് ചർമത്തിന്റെ ആരോഗ്യത്തിന് പോലും അത്യുത്തമമാണെന്നാണ് വിദഗ്ധർ പറയുന്നത്. കക്കായിറച്ചി കൊണ്ട് വ്യത്യസ്തമായ വിഭവങ്ങളും നമ്മൾ ട്രൈ ചെയ്യാറുണ്ട്.എന്നാൽ ഇതിന്റെ പണി ഇവിടെയൊന്നുമല്ല. പാകം ചെയ്യുന്നതിന് മുന്നേ വൃത്തിയാക്കി എടുക്കുന്നതാണ് ഏറ്റവും വലിയ ടാസ്ക്. ഇത്പോലെ മെനക്കെട്ട പണി വേറെയില്ല. പാകം ചെയ്യും മുന്‍പ് ഇതിലെ അഴുക്ക് പൂര്‍ണമായും മാറ്റി നല്ലതുപോലെ കഴുകി വൃത്തിയാക്കിയാൽ മാത്രമേ നമുക്ക് ഭക്ഷണമുണ്ടാക്കാൻ ഉപയോഗിക്കാൻ സാധിക്കൂ. നന്നായി വൃത്തിയാക്കിയില്ലെങ്കിൽ കക്കായിറച്ചി നമ്മുടെ വയറിന് നല്ല പണി തരാൻ സാധ്യതയുണ്ട്.ALSO READ: കുങ്കുമപ്പൂവും ഹിമാലയത്തിലെ ജലവും ചേരുവകൾ; ‘ദി സ്പിരിറ്റ് ഓഫ് കാശ്മീർ’ ആഡംബര വോഡ്ക വിപണിയിലേക്ക്മണിക്കൂറുകളോളം ഇരുന്ന് സമയമെടുത്ത് കക്കായിറച്ചി ഓരോന്ന് എടുത്ത് ഞെക്കി അതിലെ അഴുക്ക് മുഴുവൻ പുറത്തു കളഞ്ഞ് വൃത്തിയാക്കിയാൽ മാത്രമേ നമുക്ക് ഉപയോഗിക്കാൻ സാധിക്കൂ. ഇത് കുറച്ച് ശ്രമപ്പെട്ട ഒരു ജോലി തന്നെയാണ്. അടുക്കളയിലെ ജോലി ചെയ്യുന്നവരെല്ലാം അതിന്റെ ബുദ്ധിമുട്ട് നേരിട്ടറിഞ്ഞവരാകും. പക്ഷെ ഇത് പാകം ചെയ്ത കഴിക്കുമ്പോഴുള്ള രുചിയെ കുറിച്ചാലോചിച്ച് നമ്മൾ ക്ഷമയോടെ ഇരുന്ന് വൃത്തിയാക്കാറാണ് പതിവ്. എന്നാൽ കക്കായിറച്ചി വൃത്തിയാക്കാൻ നല്ല കിടിലൻ എളുപ്പ വഴി ഉണ്ട്. എന്താണെന്ന് അറിഞ്ഞാലോ?ALSO READ: ഇഷ്ടമില്ലാത്തവർ പോലും കഴിച്ചുപോകും ഈ കറിവേപ്പില അച്ചാർ; തയ്യാറാക്കാം കൊതിയൂറും രുചിയിൽആദ്യം ഒരു പ്ലാസ്റ്റിക് കവർ എടുത്ത് നിവർത്തി വയ്ക്കുക. കവറിന്റെ ഒരു വശത്ത് വൃത്തിയാക്കേണ്ട കക്കായിറച്ചി ഒരുപിടി വാരി നിരത്തുക. എന്നിട്ട് പ്ലാസ്റ്റിക് കവറിന്റെ ഒരുവശം മറ്റേ വശത്തിന്റെ മുകളിലൂടെ മടക്കാം. അതിന് ശേഷം ചപ്പാത്തി കോല് എടുത്ത് ചപ്പാത്തി പരത്തുന്നതുപോലെതന്നെ അതിന്റെ മുകളിലൂടെ പരത്തുക. രണ്ടോ മൂന്നോ പ്രാവശ്യം തിരിച്ചും മറിച്ചും പരത്തിയതിന് ശേഷം പ്ലാസ്റ്റിക് കവർ നിവർത്തി നോക്കിയാൽ കക്ക ഇറച്ചിയുടെ ഉള്ളിലുള്ള അഴുക്ക് പൂർണമായും വെളിയിൽ വന്നതായി നമുക്ക് കാണാം. എന്നിട്ട് കക്കയിറച്ചി എടുത്ത് നന്നായി വെള്ളത്തിൽ കഴുകിയെടുത്തൽ മുഴുവൻ അഴുക്കും പോയിട്ടുണ്ടാകും. അടുത്ത തവണ കക്കയിറച്ചി വാങ്ങുമ്പോൾ ഇങ്ങനെ ഒന്ന് ട്രൈ ചെയ്ത് നോക്കൂ.The post കക്കായിറച്ചി വൃത്തിയാക്കാൻ ബുദ്ധിമുട്ടാറുണ്ടോ നിങ്ങൾ? ഇനി വെറും രണ്ട് മിനിറ്റിൽ വൃത്തിയാക്കിയെടുക്കാം; ഇതാ എളുപ്പവഴി appeared first on Kairali News | Kairali News Live.