ഉടമക്കെതിരായ പ്രതിഷേധം മാറ്റിവെച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫാന്‍സ്; പദ്ധതിയിട്ടത് ലീഗിലെ ടീമിന്റെ ആദ്യ മത്സരത്തില്‍

Wait 5 sec.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രീമിയര്‍ ലീഗ് സീസണിലെ ആദ്യ മത്സര വേദിയിലേക്കുള്ള പ്രതിഷേധ മാർച്ച് മാറ്റിവെച്ച് ഫാൻസ്. ക്ലബിൻ്റെ ഉടമ സര്‍ ജിം റാറ്റ്ക്ലിഫിനെതിരെ വേദിയായ ഓൾഡ് ട്രാഫോർഡിലേക്ക് മാർച്ച് നടത്താനാണ് തീരുമാനിച്ചിരുന്നത്. ആഴ്സണലുമായാണ് യുണൈറ്റഡിൻ്റെ ആദ്യ മത്സരം. ആരാധകർക്കിടയിലെ ഭിന്നതയാണ് മാറ്റിവെക്കാൻ കാരണം.ആഗസ്റ്റ് 17-ന് ആണ് മത്സരം. 1958 എന്ന പേരിലുള്ള കൂട്ടായ്മയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. 1958 കൂട്ടായ്മ മുൻപും നിരവധി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. ജനപ്രീതിയില്ലാത്ത ഗ്ലേസേഴ്സ് ഭൂരിപക്ഷ ഓഹരി ഉടമകളെ ലക്ഷ്യം വച്ചായിരുന്നു ഈ പ്രതിഷേധം. ഇതിന്റെ തുടർച്ചയാണ് ഇപ്പോള്‍ ന്യൂനപക്ഷ ഉടമയായ റാറ്റ്ക്ലിഫിലേക്കും വ്യാപിച്ചത്.Read Also: വനിതാ ലോകകപ്പ് കാഹളം മുഴങ്ങി; ഇത്തവണ കിരീടത്തില്‍ മുത്തമിടുമെന്ന് ഇന്ത്യയുണൈറ്റഡില്‍ 28.94% ഓഹരികളുടെ ഉടമയാണ് ശതകോടീശ്വര ബ്രിട്ടീഷ് ബിസിനസുകാരനായ റാറ്റ്ക്ലിഫ്. 2024 ഫെബ്രുവരിയിലാണ് അദ്ദേഹം ഗ്ലേസേഴ്സില്‍ നിന്ന് ദൈനംദിന പ്രവര്‍ത്തന നിയന്ത്രണം ഏറ്റെടുത്തത്. ഇതിനുശേഷം ജനപ്രിയമല്ലാത്ത മാറ്റങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. പ്രതിഷേധം സംബന്ധിച്ച് ഫാൻസ് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 26,000 പേരില്‍ 68 ശതമാനവും കൂടുതല്‍ സമയം നല്‍കണമെന്ന് അഭിപ്രായപ്പെട്ടതാണ് പ്രതിഷേധ മാർച്ച് മാറ്റിവെക്കാൻ കാരണം.The post ഉടമക്കെതിരായ പ്രതിഷേധം മാറ്റിവെച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫാന്‍സ്; പദ്ധതിയിട്ടത് ലീഗിലെ ടീമിന്റെ ആദ്യ മത്സരത്തില്‍ appeared first on Kairali News | Kairali News Live.