കോൺഗ്രസ് ഭരിക്കുന്ന വെള്ളറട പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ വൻ അഴിമതി; ഡിവൈഎഫ്ഐ പ്രതിഷേധം

Wait 5 sec.

തിരുവനന്തപുരം: കോൺഗ്രസ് ഭരിക്കുന്ന വെള്ളറട പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ വൻ അഴിമതി നടന്നതായി ആരോപണം. ഇതേത്തുടർന്ന് കോണ്‍ഗ്രസ് ഭരണസമിതിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. തിരുവനന്തപുരം വെള്ളറട ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തി. പഞ്ചായത്ത് ഭരണസമിതി രാജിവയ്ക്കണമെന്ന് ഡിവൈഎഫ്‌ഐ നേതാക്കള്‍ പറഞ്ഞു.തൊഴിലുറപ്പ് പദ്ധതിയില്‍ വെള്ളറടയിലെ കോണ്‍ഗ്രസ് ഭരണസമിതി 2.79 കോടിയുടെ തട്ടിപ്പാണ് നടത്തിയത്. തൊഴിലുറപ്പ് ഓംബുഡ്‌സ്മാന്റെ നിര്‍ദ്ദേശപ്രകാരം സംസ്ഥാന ഓഡിറ്റ് വകുപ്പ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.ഓഡിറ്റ് റിപ്പോര്‍ട്ട് കഴിഞ്ഞദിവസം കൈരളി ന്യൂസ് പുറത്ത് വിട്ടിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് വെള്ളറട ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തി. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് വി.അനൂപ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.Also Read- ലൈഫ് പദ്ധതി അട്ടിമറിച്ചു: ഒറ്റശേഖരമംഗലം പഞ്ചായത്തിനെതിരെ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധംഅഴിമതി നടത്തിയ കോണ്‍ഗ്രസ് ഭരണസമിതിക്കെതിരെ ശക്തമായ തുടര്‍ പ്രക്ഷോഭത്തിനാണ് ഡിവൈഎഫ്‌ഐ ഒരുങ്ങുന്നത്. പനച്ചമൂട് നിന്നാരംഭിച്ച മാര്‍ച്ചിന് ഡിവൈഎഫ്‌ഐ നേതാക്കള്‍ നേതൃത്വം നല്‍കി. പഞ്ചായത്ത് ഓഫീസിലേക്ക് തള്ളിക്കറയാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. സിപിഐം നേതാക്കളായ റ്റി.എല്‍.രാജ്, എസ്.പ്രദീപ്, പനച്ചമൂട് ഉദയന്‍ എന്നിവര്‍ സംസാരിച്ചു.The post കോൺഗ്രസ് ഭരിക്കുന്ന വെള്ളറട പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ വൻ അഴിമതി; ഡിവൈഎഫ്ഐ പ്രതിഷേധം appeared first on Kairali News | Kairali News Live.