സ്പാനിഷ് ലാലിഗയിലെ ബാഴ്സലോണയുടെ ഒരു മത്സരം അമേരിക്കയിലെ മയാമിയിൽ നടത്തും. മുൻ ബാഴ്സ താരം ലയണൽ മെസിയുടെ നിലവിലെ ക്ലബ് ഇൻ്റർ മയാമിയുടെ തട്ടകത്തിലാണ് മത്സരം. ബാഴ്സ- വിയ്യാറയൽ മത്സരമാണ് മയാമിയിൽ കളിക്കുക. ഇത് സംബന്ധിച്ച് ബാഴ്സലോണയും വിയ്യാറയലും നല്‍കിയ അപേക്ഷക്ക് സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്‍ (ആർ എഫ് ഇ എഫ്) കഴിഞ്ഞ ദിവസം അംഗീകാരം നല്‍കുകയായിരുന്നു. സ്പാനിഷ് ഫസ്റ്റ് ഡിവിഷന്‍ മത്സരം ആദ്യമായാണ് വിദേശത്ത് നടക്കുന്നത്.Read Also: ഉടമക്കെതിരായ പ്രതിഷേധം മാറ്റിവെച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫാന്‍സ്; പദ്ധതിയിട്ടത് ലീഗിലെ ടീമിന്റെ ആദ്യ മത്സരത്തില്‍വിയ്യാറയൽ ആതിഥേയത്വം വഹിക്കുന്ന ലാലിഗയിലെ 17-ാം മത്സരം ഡിസംബര്‍ 20-ന് നടക്കും. ബാഴ്സയാണ് എതിരാളികൾ. ഈ മത്സരമാണ് മയാമിയിൽ നടക്കുക. വില്ലാറയലിന്റെ എസ്റ്റാഡിയോ ഡി ലാ സെറാമിക്കയ്ക്ക് പകരം മിയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ മത്സരം നടത്തണമെന്ന് ഇരു ക്ലബുകളും ആവശ്യപ്പെടുകയായിരുന്നു. അമേരിക്കയില്‍ കളിക്കുക എന്നത് വളരെക്കാലമായി ലാലിഗ ആഗ്രഹിക്കുന്നതാണ്. 2019 ജനുവരിയിലെ ബാഴ്സ- ജിറോ മത്സരം മയാമിയില്‍ നടത്താൻ ലാലിഗ ശ്രമിച്ചെങ്കിലും വിഫലമാകുകയായിരുന്നു.The post മെസിയുടെ തട്ടകത്തില് ബാഴ്സ പന്തുതട്ടും; പക്ഷേ എതിരാളി മയാമിയല്ല appeared first on Kairali News | Kairali News Live.