നമ്മുടെ ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും പ്രധാനപ്പെട്ടതാണ് നമ്മുടെ ജീവിത ശൈലി. നമ്മുടെ ചില ശീലങ്ങളാണ് ചിലപ്പോൾ ചില മാരക രോഗങ്ങളിലേക്കടക്കം നമ്മെ തള്ളിവിടുന്നത്. നമ്മുടെ ജീവിത രീതിയിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തിയാൽ ആരോഗ്യം മെച്ചപ്പെട്ടതാകാം.അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് നമ്മുടെ ശരീരത്തിലെ പ്രധാന വില്ലനാണ്. എന്നാൽ ഇത് ക്രമീകരിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും ചില ശീലങ്ങൾ നമ്മൾ ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്.ALSO READ: ഓവർ തിങ്കിങ് പ്രശ്നമാണോ?; ത്രീ സ്റ്റെപ്പ് ടെക്നിക്ക് മനസിലാക്കിയാൽ ഉപകാരപ്രദമാണ്രാത്രി കിടക്കുന്നതിന് മുൻപായി മെച്ചപ്പെടുത്താനും സ്ട്രെസ്സ് കുറയ്ക്കാനും ഉപാപചയപ്രവർത്തനം വർധിപ്പിക്കാനും കൊഴുപ്പ് ഇല്ലാതാക്കാനുമൊക്കെയായി ചില പാനീയങ്ങൾ കുടിക്കുന്നത് ഏറെ സഹായകമാകും. ഇതുപോലുള്ള ആരോഗ്യത്തിന് ഗുണം നൽകുന്ന ചില പാനീയങ്ങളെ പരിചയപ്പെടാംഉലുവ വെള്ളംകുഴുപ്പ് കുറയ്ക്കാൻ ഏറെ സഹായകമായ സാധനമാണ് ഉലുവ. ഉലുവ കുതിർത്ത വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും നമ്മെ സഹായകമാകും.ഇളംചൂടുള്ള നാരങ്ങാവെള്ളംനാരങ്ങയെന്നാൽ വിറ്റാമിന് സി അടങ്ങിയ സാധനമാണ്. നാരങ്ങാവെള്ളം ഉണ്ടാക്കി കുടിക്കുന്നത് ഉപാപചയപ്രവർത്തനം വർധിപ്പിക്കും. രാത്രി കിടക്കും മുൻപ് ഇളംചൂടു വെള്ളത്തിൽ നാരങ്ങാചേർത്ത വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കാനും ദഹനം മെച്ചപ്പെടുത്താനും രാത്രി കൊഴുപ്പിനെ ഇല്ലാതാക്കാനുള്ള ശരീരത്തിന്റെ കഴിവ് കൂട്ടാനും സഹായിക്കും. ഒരു ആരോഗ്യവിദഗ്ദനെ കണ്ടുകൊണ്ട് നിങ്ങളുടെ മൊത്തലിലുള്ള ആരോഗ്യസ്ഥിതി മാനിച്ച് നാരങ്ങാവെള്ളം ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കുക.ALSO READ: ഇടയ്ക്കിടെ നെഞ്ചെരിച്ചില്‍ ഉണ്ടാകാറുണ്ടോ? നിസ്സാരമായി കാണരുത്, ഇതുകൂടി അറിയുകമഞ്ഞൾ ചേർത്ത പാൽമഞ്ഞളിലെ ആന്റിഇൻഫ്ലമേറ്ററി സംയുക്തമായ കുർക്കുമിൻ ഉപാപചയ പ്രവർത്തനം വർധിപ്പിക്കാൻ സഹായിക്കും. രാത്രിയിൽ ചൂടുള്ള പാൽ മഞ്ഞൾ ചേർത്ത് കുടിക്കുന്നത് ഇൻഫ്ലമേഷൻ അഥവാ വീക്കം കുറയ്ക്കുകയും രോഗപ്രതിരോധശക്തി വർധിപ്പിക്കുകയും അതോടൊപ്പം കൊഴുപ്പ് കുറയാനും സഹായകമാകും.കറുവാപ്പട്ട വെളളംആന്റിഓക്സിഡന്റ്, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളവയാണ് കറുവപ്പട്ട. കറുവാപ്പട്ട ചേർത്ത ഇളം ചൂട് വെളളം രാത്രി കുടിക്കുന്നത് കാലറി ബേൺ ചെയ്യാൻ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കൊഴുപ്പ് ശേഖരിക്കുന്നത് തടയാനും കറുവാപ്പട്ട വെളളം സഹായിക്കും.കറ്റാർവാഴ ജ്യൂസ്ദഹനത്തിന് സഹായിക്കുന്നതോടൊപ്പം ശരീരത്തിലെ വിഷാംശങ്ങളെ നീക്കാനും സഹായിക്കുന്ന സാധനമാണ് കറ്റാർവാഴ. രാത്രി കിടക്കും മുൻപ് കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് ശരീരത്തെ ക്ലെൻസ് ചെയ്യാനും ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും.ALSO READ: ക്രീമുകളും മരുന്നുകളും ഒന്നും വേണ്ട ! ഇതൊന്ന് പരീക്ഷിച്ചാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങളുടെ കവിള്‍ ചുവന്നുതുടിക്കുംഅയമോദക വെള്ളംഉപാപചയപ്രവർത്തനം വർധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും മികച്ചതാണ് അയമോദകം. രാത്രി ഉറങ്ങാൻ കിടക്കും മുൻപ് പതിവായി അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊഴുപ്പ് കുറയ്ക്കാനും ഉദരാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.The post ശരീരത്തിലെ അമിതമായ കൊഴുപ്പ് കുറയ്ക്കാൻ സഹായകരമായ 6 പാനീയങ്ങൾ പരിചയപ്പെട്ടാലോ appeared first on Kairali News | Kairali News Live.