കലാലയങ്ങളിലെ ‘വിഭജനഭീതി ദിനാചരണം’: നിർദ്ദേശം മയപ്പെടുത്തി പുതിയ സർക്കുലർ പുറത്തിറക്കി കേരള സർവകലാശാല

Wait 5 sec.

ആഗസ്റ്റ് 14 ന് കലാലയങ്ങളിൽ വിഭജന ഭീതിദിനം ആചരിക്കണമെന്ന നിർദ്ദേശം മയപ്പെടുത്തി കേരള സർവകലാശാല. ഇതുമായി ബന്ധപ്പെട്ട പുതിയ സർക്കുലർ പുറത്തുവന്നു. വിഭജന ഭീതിദിനം ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട സർക്കുലറിൽ ആവശ്യമായ നയപരമായ തീരുമാനത്തെക്കുറിച്ച് കോളേജുകൾ ഫോണിലൂടെയും ഇമെയിലിലൂടെയും നിരവധി ആശങ്കകൾ ഉന്നയിച്ചിട്ടുണ്ടായിരുന്നു. വിഭജന ഭീതിദിനാചരണത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി കഴിഞ്ഞു. തുടർ തീരുമാനം ബന്ധപ്പെട്ട അധികാരികളുടെ നിർദ്ദേശത്തെ തുടർന്ന് സ്വീകരിച്ചാൽ മതിയെന്ന് സർക്കുലറിൽ പറയുന്നു.ALSO READ; അശക്തനായി ശക്തൻ: ‘ഡിസിസി അധ്യക്ഷ പദവിയിൽ തുടരാൻ താത്പര്യമില്ല’; തന്നെ ഒഴിവാക്കി തരണമെന്ന് നേതൃത്വത്തോട് അഭ്യർത്ഥിച്ച് എൻ ശക്തൻചരിത്രത്തിലില്ലാത്ത വിധത്തില്‍ സ്വാതന്ത്ര്യദിനത്തലേന്ന് വിഭജന ഭീതിദിനമായി ആചരിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടത് മതനിരപേക്ഷ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചിരുന്നു. ഇത് ഭിന്നിപ്പ് വളരാന്‍ മാത്രമേ സഹായിക്കൂ എന്നും ഇതംഗീകരിച്ചു കൊടുക്കാന്‍ സാധിക്കുന്നതല്ലെന്നും മന്ത്രി പറഞ്ഞു.കലാലയങ്ങളില്‍ സ്വതന്ത്ര്യദിനമാണ് സമുചിതമായി ആഘോഷിക്കേണ്ടത്. മാനവികമായ സാഹോദര്യത്തിലാണ് ഊന്നല്‍ നല്‍കേണ്ടത്. ഗവര്‍ണറുടെ നിലപാട് അപലപനീയമാണെന്നും ആര്‍എസ്എസിന് സ്വാതന്ത്ര്യദിനത്തോട് ഒരു കാലത്തും അഭിനിവേശമില്ലെന്നും മന്ത്രി പറഞ്ഞു.The post കലാലയങ്ങളിലെ ‘വിഭജനഭീതി ദിനാചരണം’: നിർദ്ദേശം മയപ്പെടുത്തി പുതിയ സർക്കുലർ പുറത്തിറക്കി കേരള സർവകലാശാല appeared first on Kairali News | Kairali News Live.