ഇന്ത്യ എത്രത്തോളം സുരക്ഷിതം? ജർമൻ വിനോദസഞ്ചാരിയുടെ ഐ ഫോൺ പരീക്ഷണത്തിന് മലയാളികളുടെ പ്രതികരണം വൈറൽ

Wait 5 sec.

ഇന്ത്യ എത്രത്തോളം സുരക്ഷിതമാണെന്ന് തെളിയിക്കാനായി ഒരു ജർമ്മൻ വിനോദസഞ്ചാരി നടത്തിയ സോഷ്യൽ എക്സിപിരിമെന്റിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറൽ. കേരളത്തിൽ യൂനസ് സാരു എന്ന ജർമൻ വിനോദസഞ്ചാരി നടത്തിയ ഈ പരീക്ഷണത്തിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ 40 ദശലക്ഷത്തിലേറെ വ്യൂസ് നേടിയിട്ടുണ്ട്.തിരക്കേറിയ ഒരു സ്ഥലത്ത് ഐ ഫോൺ ഉപേക്ഷിച്ചിട്ട് പോകുകയാണ് യൂനസ് സാരു ചെയ്തത്. എന്നിട്ട് ഉപേക്ഷിക്കപ്പെട്ട ഐ ഫോണിനോട് ആളുകളുടെ പ്രതികരണം എങ്ങനെയെന്ന് പരിശോധിക്കുകയും അത് വീഡിയോയായി പകർത്തുകയുമാണ് യൂനസ് ചെയ്തത്.Also Read: എടാ എനിക്ക് ഈ ദേശത്തെ വഴിയൊന്നും അറിയില്ലെടാ…. കാരറ്റ് കഴിച്ചുകൊണ്ട് നിന്ന ആനയുടെ അടുത്ത് പോയി സെല്‍ഫി; പിന്നെ ആര്‍ക്കും ഒന്നും ഓര്‍മയില്ല !വൈകുന്നേരം 4.30നാണ് പരീക്ഷണം ആരംഭിച്ചത്. നിരവധി ആളുകൾ ഐ ഫോൺ ഉപേക്ഷിച്ചിരുന്ന ബെഞ്ചിനരികിലൂടെ പോയി, പലരും അത് ശ്രദ്ധിച്ചില്ല. ചിലർ ഫോൺ നോക്കിയെങ്കിലും അത് കടന്നു പോയി. ഒരാൾ പോലും ഫോൺ എടുക്കാനുള്ള ശ്രമം നടത്തിയില്ല. വൈകുന്നേരം 5.30 വരെയും അത് കടന്നു പോയ ആരും ഉപേക്ഷിക്കപ്പെട്ട ഫോൺ എടുത്തില്ല. 6 മണിയോടെ പരീക്ഷണം അവസാനിക്കുകയും ചെയ്തു. View this post on Instagram A post shared by Younes Zarou (@youneszarou)വീഡിയോക്ക് നിരവധി കമന്റുകളാണ് പോസിറ്റീവും നെഗറ്റീവുമായി എത്തുന്നത്. 2019 ൽ ടിക് ടോക്കിലൂടെ ഫേമസ് ആയ ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് യൂനസ് സാരു.The post ഇന്ത്യ എത്രത്തോളം സുരക്ഷിതം? ജർമൻ വിനോദസഞ്ചാരിയുടെ ഐ ഫോൺ പരീക്ഷണത്തിന് മലയാളികളുടെ പ്രതികരണം വൈറൽ appeared first on Kairali News | Kairali News Live.