ജൂണിൽ തെക്കുകിഴക്കൻ യുഎസിൽ പകൽ വെളിച്ചതിൽ ഭൂമിയേലേക്ക് അഗ്നിഗോളങ്ങൾ പോലെ എന്തൊക്കെയോ പതിച്ചു. ശാസ്ത്ര ലോകത്തിന്റെ ശ്രദ്ധയിലേക്ക് എത്തിയ ഈ സംഭവം ബൂട്ടിഡ്സ് എന്ന ഉൽക്കാവർഷം സൃഷ്ടിച്ച പ്രതിഭാസമാണെന്ന് നാസ സ്ഥിരീകരിക്കുകയും ചെയ്തു.ഈ സമയത്ത് തന്നെയായിരുന്നു ജോർജിയയിലെയും ഹെൻറി കൗണ്ടിയിലെയും വീടിന്റെ സീലിങ് തകർത്ത് ഒരു കല്ല് പതിച്ചത്. വീടിന്റെ മേൽക്കൂരയും സീലിങ്ങും തറയും തകർത്ത് പതിച്ച ശൂന്യാകാശ വസ്തു 456 കോടി വർഷം പഴക്കമുള്ളതാണെന്ന് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.Also Read: നൂറല്ല ആയിരം വർഷം ഇനി ജീവിക്കാം; പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കാനൊരുങ്ങി വിദഗ്ധര്‍ജോർജിയ സർവകലാശാലയിലെ ഗവേഷകരാണ് വീട്ടിനുള്ളിൽ പതിച്ച ഉൽക്കാസകലത്തെ പരിശോധിച്ചത്. ഭൂമിയേക്കാൾ ഏകദേശം 2 കോടി വർഷം പഴക്കം ഇതിനുണ്ടെന്നാണ് വിശകലനത്തിൽ വ്യക്തമായതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഭൂമിയുടെ കണക്കാക്കപ്പെട്ട പ്രായം 454 കോടി വർഷങ്ങളാണ്.മക്ഡൊനോ ഉൽക്കാശില എന്നാണ് ജോർജിയയിലെ വീട്ടിൽ നിന്ന് കണ്ടെടുത്ത ബഹിരാകാശ വസ്തുവിന് നൽകിയിരിക്കുന്ന പേര്, ജോർജിയയിൽ നിന്ന് മാത്രമായി ഇത്തരത്തിലുള്ള 27-ാമത്തെ വസ്തുവാണ് ഇപ്പോൾ കണ്ടെടുത്ത മക്ഡൊനോ ഉൽക്കാശില.The post ജോർജിയയിൽ വീടിന്റെ മേൽക്കൂര തകർത്തത് ഭൂമിയേക്കാൾ പഴക്കമുള്ള ഉൽക്കാശില appeared first on Kairali News | Kairali News Live.