കോട്ടയം: സി.എം.എസ് കോളജിൽ നിന്നും അഞ്ച് എസ്. എഫ്. ഐ വിദ്യാർത്ഥികളെ അകാരണമായി സസ്പെൻഡ് ചെയ്തതായി പരാതി. എസ്എഫ്ഐ ക്യാമ്പസിന് പുറത്ത് സംഘടിപ്പിച്ച അജീഷ് വിശ്വനാഥൻ അനുസ്മരണത്തിൽ പങ്കെടുത്തതിന്റെ പേരിലായിരുന്നു പ്രതികാര നടപടി. ഇതേ കോളേജിലെ KSU നേതാവാണ് ലഹരി ഉപയോഗിച്ച് നിരവധി വാഹനങ്ങൾ ഇടിച്ചിട്ടത്. ആ വിദ്യാർത്ഥിയെ സംരക്ഷിക്കുന്ന സമീപനമാണ് മാനേജ്മെൻറ് സ്വീകരിച്ചതെന്ന് എസ്എഫ്ഐ ആരോപിക്കുന്നു.സി എം എസ് കോളേജിലെ വിദ്യാർത്ഥിയായിരുന്നു എസ്എഫ്ഐ പ്രവർത്തകൻ അജീഷ് വിശ്വനാഥ്. കോളജ് ക്യാമ്പസിൽ വച്ച് കൊല്ലപ്പെട്ട അജീഷിന്റെ അനുസ്മരണം എല്ലാവർഷവും എസ്എഫ്ഐ സംഘടിപ്പിക്കാറുണ്ട്. ഇത്തവണ കോളേജിന് പുറത്താണ് എസ്എഫ്ഐ അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്. ഈ പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിലാണ് 5 വർഷ വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു കൊണ്ടുള്ള മാനേജ്മെൻറ് നടപടി.ഇതേ കോളേജിലെ കെ.എസ്.യു നേതാവ് ജൂബിൻ ജേക്കബ് ലഹരിയുടെ മറവിൽ നിരവധി വാഹനങ്ങൾ ഇടിച്ചിട്ടത്. ഈ വിഷയത്തിൽ കോളേജ് യാതൊരുതടിക്കും വിദ്യാർത്ഥിക്കെതിരെ സ്വീകരിച്ചില്ല. ഒരു വശത്ത് ലഹരി ഉപയോഗിക്കുന്ന KSU നേതാക്കളെ സംരക്ഷിക്കുന്ന സമീപനമാണ് കോളജ് സ്വീകരിക്കുന്നതെന്ന് എസ്എഫ്ഐ ആരോപിച്ചു.Also Read- ‘വിഭജന ഭീതിദിനം ആഘോഷിക്കേണ്ട, മതനിരപേക്ഷ മൂല്യങ്ങളുള്ളവര്‍ മാറി നില്‍ക്കും’: മന്ത്രി ആര്‍ ബിന്ദുസസ്പെൻഡ് ചെയ്ത 5 വിദ്യാർഥികളെ തിരിച്ചെടുത്തില്ലെങ്കിൽ ശക്തമായ പ്രതിഷേധ സംഘടിപ്പിക്കാൻ ആണ് എസ്എഫ്ഐയുടെ തീരുമാനം.The post സി.എം.എസ് കോളജിൽ നിന്നും അഞ്ച് SFI പ്രവർത്തകരെ അകാരണമായി സസ്പെൻഡ് ചെയ്തതായി പരാതി appeared first on Kairali News | Kairali News Live.