സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും ഇവിടങ്ങളിൽ സാധ്യതയുണ്ട്.ALSO READ: ‘ഉറവിട മാലിന്യങ്ങൾ വീട്ടിൽ തന്നെ സംസ്കരിച്ചാൽ നികുതിയിളവ്’; സംസ്ഥാനത്തെ ആദ്യ സാനിറ്ററി വേസ്റ്റ് ടു എനർജി പ്ലാന്‍റിന്‍റെ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ച് മന്ത്രി എംബി രാജേഷ്ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതാണ് ശക്തമായ മഴയ്ക്ക് കാരണം. മലയോര തീരദേശ മേഖലയിൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. അതോടൊപ്പം ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.ALSO READ: തൃശ്ശൂരിലെ വ്യാജവോട്ട്: ‘ജനാധിപത്യത്തിന്റെ വേര് അറുക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായത്തോടെ ബിജെപി’: നാളെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് കൊണ്ടുവരുമെന്ന് വി എസ് സുനില്‍കുമാര്‍The post മഴ തന്നെ മഴ; സംസ്ഥാനത്ത് 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് appeared first on Kairali News | Kairali News Live.