കെപിസിസി – ഡിസിസി പുനഃസംഘടന പട്ടികയുമായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ ദില്ലി യാത്ര വീണ്ടും വൈകുമെന്ന് സൂചന. ഇലക്ഷന്‍വോട്ടര്‍ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടികള്‍ക്കുശേഷമെ ദില്ലി യാത്ര ഉണ്ടാകൂ. ഇന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അടക്കമുള്ള നേതാക്കള്‍ കേരളത്തിലെ സമരപരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി അടുത്ത ആഴ്ച സണ്ണി ജോസഫ് ദില്ലിയില്‍ എത്താനാണ് സാധ്യത.Also read:രാഷ്ട്രീയ മര്യാദകൾ ലംഘിച്ച് ബിജെപി മാര്‍ച്ചിനെതിരെ പ്രതിഷേധക്കൊടുങ്കാറ്റായി സിപിഐ എം പ്രകടനം ഡിസിസി അധ്യക്ഷന്‍മാരുടെ കാര്യത്തില്‍ പല ജില്ലകളിലും തര്‍ക്കമുണ്ട്. തര്‍ക്കമുന്നയിച്ച നേതാക്കളുമായി നേരിട്ടും അല്ലാതെയും നേതൃത്വം ചര്‍ച്ച നടത്തിയിരുന്നു. പക്ഷെ പല ജില്ലകളിലും ഇതുവരെ പ്രശ്നം പരിഹരിക്കാനായിട്ടില്ല. കെപിസിസി ജനറല്‍ സെക്രട്ടറിമാരുടെ കാര്യത്തിലും സെക്രട്ടറിമാരുടെ കാര്യത്തിലും സമാനമായ ആശയക്കുഴപ്പമുണ്ടെന്നാണ് സൂചന. സമവായ ചര്‍ച്ചകളില്‍ പലരെയും നിലനിര്‍ത്താനാണ് സാധ്യത. നിലവില്‍ നേതാക്കള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ആറിലധികം ഡി സി സി അധ്യക്ഷന്മാര്‍ പദവിയില്‍ തുടരുമെന്നാണ് സൂചന.The post കെപിസിസി – ഡിസിസി പുനഃസംഘടന വീണ്ടും വൈകുമെന്ന് സൂചന appeared first on Kairali News | Kairali News Live.