മലപ്പുറം ജില്ലാ പഞ്ചായത്ത് മുസ്ലീം ലീഗ് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം രണ്ടര ഏക്കർ ഭൂമി തട്ടിയെടുത്തതായി ഏറനാട് മുസ്ലീം യൂത്ത് ലീഗ് സെക്രട്ടറി മുനീർ മുഖ്യമന്ത്രിക്ക് രേഖാമൂലം പരാതി നൽകി. മൂത്തേടം ബാലംകുളത്തെ രണ്ടര ഏക്കർ ഭൂമിയാണ് കുടുംബം പണമടച്ചിട്ടും നിയമം ലംഘിച്ച് ലീഗ് നേതാവ് ലേലം വിളിച്ചെടുത്തത്.യൂത്ത് ലീഗ് ഏറനാട് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എടവണ്ണ സ്വദേശി പി മുനീർ, പിതാവ് മൂത്തേടം ബാലംകുളം മൊയ്തീൻ പടിഞ്ഞാറേതിൽ, മാതാവ് ബിരിയക്കുട്ടി എന്നിവരാണ് ഭൂമി തിരിച്ച് ലഭിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. നിലമ്പൂർ താലൂക്കിലെ മൂത്തേടം വില്ലേജിലെ ബാലംകുളം പ്രദേശത്ത് ഭൂമി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് പി ഇസ്മായിൽ, പരശുനാംകുന്നൻ വീട്, നെല്ലിപൊയിൽ, കാരപ്പുറം പിഒ 679331 എന്ന വിലാസക്കാരൻ നിയമം ലംഘിച്ച് തെറ്റായ രീതിയിൽ ലേലത്തിൽ പിടിച്ചത് റദ്ദാക്കി തിരിച്ച് ലഭിക്കണമെന്നാണ് പരാതിയിൽ പറയുന്നത്.Also read:തൃശ്ശൂരിൽ വീണ്ടും വോട്ടർപട്ടിക ക്രമക്കേട്; 17 വോട്ടർമാരുടെ രക്ഷകർത്താവിന്റെ സ്ഥാനത്ത് ബിജെപി നേതാവിന്റെ പേര്; കള്ളവോട്ട് ചേർത്തത് അവിണിശ്ശേരി പഞ്ചായത്ത് 69 നമ്പർ ബൂത്തിൽ മുനീറിൻ്റെ പിതാവ് മൊയ്തീൻ പടിഞ്ഞാറേതിലിന് മലപ്പുറം ചെമ്മാട് പ്രദേശത്ത് മരമില്ലായിരുന്നു. 1999 ൽ 3,22,182 നികുതി കുടിശ്ശിക വന്നു. ഇത് 2006 ൽ അടച്ച് തീർക്കുകയും ചെയ്തു. എന്നാൽ ഈ വിവരം മറച്ച് വെച്ച് ഇതേ സമയത്ത് ഭൂമി എടക്കര വില്ലേജ് അധികൃതർ ലേലം വിളിച്ചെടുക്കുകയായിരുന്നു. തിരൂർ കൊമേഴ്സ്യൽ ടാക്സ്സ് ഇൻ്റലിജെൻ്റ്സ് ഓഫീസിലാണ് പലിശ അടക്കം നാലര ലക്ഷം അടച്ചു തീർത്തത്. എന്നാൽ പണമടച്ച നടപടി ക്രമങ്ങൾ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് മറച്ച് വെച്ച് ഭൂമി ലേലത്തിൽ പിടിക്കുകയാണ് അന്ന് ചെയ്തതെന്ന് പരാതിയിൽ പറയുന്നു.ലേലത്തിന് മിനിമം ആളുകൾ പോലും അന്ന് പങ്കെടുത്തിരുന്നില്ല. മൊയ്തീൻ കുട്ടി പടിഞ്ഞാറേതിൻ്റെ നിലവിൽ മൂത്തേടം വില്ലേജിലെ സർവേ നമ്പർ 1279/3 (മുമ്പ് എടക്കര വില്ലേജ്) രണ്ടര ഏക്കർ ഭൂമിയാണിത്. മകനായ മുനീർ ഉൾപ്പെടെ മൂന്ന് മക്കൾ മൈനർ ആയിരിക്കെ പിതാവായ മൊയ്തീൻ്റെ അറിവില്ലായ്മ ചൂഷണം ചെയ്തും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഉദ്യോഗസ്ഥരെ കൊണ്ട് ഭീഷണിപ്പെടുത്തിയുമാണ് ലേലത്തിലൂടെ തട്ടിയെടുത്തതെന്ന് പരാതിയിലുണ്ട്. മൊയ്തീൻകുട്ടി പടിഞ്ഞാറേതിൽ ഇപ്പോൾ രോഗബാധിതനായി കിടപ്പിലാണ്. ഒരു തുണ്ട് ഭൂമി നിലവിൽ കൈവശമില്ല. മക്കൾ മൈനറായതിനാൽ അന്ന് ഓഫീസുകൾ കയറിയിറങ്ങാൻ സാധിച്ചില്ലെന്നും മുനീർ പരാതിയിൽ പറയുന്നുണ്ട്.The post മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭൂമി തട്ടിയതായി ആരോപണം; യൂത്ത് ലീഗ് സെക്രട്ടറി മുഖ്യമന്ത്രിക്ക് പരാതി നൽകി appeared first on Kairali News | Kairali News Live.