തൃശ്ശൂരിൽ വ്യാപകമായി കള്ളവോട്ട് ചേർത്തുവെന്നതിന്റെ കൂടുതൽ തെളിവുകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. ഇപ്പോഴിതാ ബിജെപി ഭരിക്കുന്ന അവിണിശേരി പഞ്ചായത്തിൽ ചേർത്ത കള്ളവോട്ടുകളുടെ വിവരങ്ങളാണ് പുറത്ത് വരുന്നത്. അവിണിശ്ശേരി പഞ്ചായത്ത് 69 നമ്പർ ബൂത്തിൽ 17 വോട്ടർമാരുടെ രക്ഷകർത്താവിന്റെ പേരിൻറെ സ്ഥാനത്ത് ബിജെപി നേതാവിന്റെ പേര് ആണ് ഉള്ളത്. പ്രാദേശിക ബിജെപി നേതാവായ സി വി അനിൽകുമാറിന്റെ പേരാണ് വോട്ടർ പട്ടികയിൽ നൽകിയിരിക്കുന്നത്. 69ാം ബൂത്തിലെ ബിജെപി ബൂത്ത് ഏജന്റുമായിരുന്നു അനിൽ കുമാർ. വോട്ടർപട്ടികയിൽ 1432–1563 വരെയുള്ള നമ്പറിലാണ് അഞ്ച് സ്ത്രീകളുടേതടക്കം 17 വോട്ടുകൾ ചേർത്തത്. 20 വയസ് മുതൽ 61വയസുവരെയുള്ളവരുടെ വോട്ടുകൾ ഇത്തരത്തിൽ ചേർത്തിട്ടുണ്ട് എന്നും പട്ടിക പരിശോധിക്കുമ്പോൾ മനസിലാകുന്നു. എന്നാൽ വോട്ടർ പട്ടികയിൽ 17പേരുടെയും വീടിന്റെ വിലാസം വ്യത്യസ്തമാണ്.ALSO READ: വയനാട് ഫണ്ട് തട്ടിപ്പ്: ക്രമക്കേട് ചൂണ്ടിക്കാട്ടിയ നേതാക്കളെ സസ്പെൻഡ് ചെയ്ത് യൂത്ത് കോൺഗ്രസ്ബിജെപി ഭരിക്കുന്ന അവിണിശേരി പഞ്ചായത്തിൽ ബിജെപി അനുഭാവിയായ ഉദ്യോഗസ്ഥന്റെ സഹായത്തോടെയാണ് കള്ളവോട്ട് ചേർത്തത് എന്നാണ് വ്യക്തമാകുന്നത്. വള്ളിശേരി സ്‌കൂളിലെ പ്യൂണായ അവിണിശേരി ചെറുവത്തേരി സ്വദേശിയാണ് ബിഎൽഒ. പ്രദേശത്തെ സജീവ ബിജെപി പ്രവർത്തകനാണ് ഇയാൾ.The post തൃശ്ശൂരിൽ വീണ്ടും വോട്ടർപട്ടിക ക്രമക്കേട്; 17 വോട്ടർമാരുടെ രക്ഷകർത്താവിന്റെ പേരിൻറെ സ്ഥാനത്ത് ബിജെപി നേതാവ്; കള്ളവോട്ട് ചേർത്തത് അവിണിശ്ശേരി പഞ്ചായത്ത് 69 നമ്പർ ബൂത്തിൽ appeared first on Kairali News | Kairali News Live.