‘മാനവികതയുടെ മഹാമനസ്’; ആത്മീയതയുടെ തൂവെളിച്ചം പ്രസരിക്കുന്ന ഇടപെടലിന് അഭിവാദ്യങ്ങളെന്നും മന്ത്രി വി അബ്ദുറഹിമാൻ

Wait 5 sec.

മാനവികതയുടെ മഹാമനസ്സാണ് കാന്തപുരം എ പി അബൂബക്കർ മുസല്യാരുടേതെന്ന് മന്ത്രി വി അബ്ദുറഹിമാൻ. യഥാര്‍ഥ വിശ്വാസിയുടെ മുഖമുദ്ര മനുഷ്യ സ്‌നേഹവും കരുണയും ആണെന്ന് വീണ്ടും പ്രവൃത്തിയിലൂടെ അടിവരയിട്ട് ഉറപ്പിച്ചിരിക്കുന്നു. ആത്മീയതയുടെ തൂവെളിച്ചം പ്രസരിക്കുന്ന ഈ ഇടപെടലിന് അഭിവാദ്യങ്ങളെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് താഴെ വിശദമായി വായിക്കാം:Read Also: നിമിഷ പ്രിയ വിഷയത്തിൽ യുവ എം എൽ എക്ക് ക്രെഡിറ്റ് നൽകാൻ മാധ്യമങ്ങളുടെ മത്സരം; പൊളിച്ചടുക്കി സോഷ്യൽ മീഡിയ‘നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചത് ആശ്വാസകരം’; കാന്തപുരം അബൂബക്കര്‍ മുസ്ലിയാരെയും ആക്ഷന്‍ കൗണ്‍സിലിനേയും അഭിനന്ദിച്ച് സിപിഐഎംയെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞു വന്നിരുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു എന്ന വിവരം ആശ്വാസകരമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ശിക്ഷാവിധിയില്‍ നിന്ന് മുക്തി നേടാനുള്ള അവസരമാണ് നിമിഷ പ്രിയയ്ക്ക് ലഭിച്ചിരിക്കുന്നത്. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ മുന്‍കൈയിലും ഇടപെടലിലുമാണ് ശിക്ഷാവിധി നീട്ടിവെക്കുന്നതിലേക്കുള്ള സാഹചര്യം ഒരുങ്ങിയത്.കാന്തപുരം അബൂബക്കര്‍ മുസ്ലിയാരെയും നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സിലിനേയും അവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച എല്ലാ സുമനസ്സുകളെയും അഭിനന്ദിക്കുന്നതായും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.The post ‘മാനവികതയുടെ മഹാമനസ്’; ആത്മീയതയുടെ തൂവെളിച്ചം പ്രസരിക്കുന്ന ഇടപെടലിന് അഭിവാദ്യങ്ങളെന്നും മന്ത്രി വി അബ്ദുറഹിമാൻ appeared first on Kairali News | Kairali News Live.