പൊലീസില്‍ പരാതിപ്പെട്ടതിന്റെ വൈരാഗ്യം; വീട് ആക്രമിക്കുകയും ബൈക്ക് കത്തിക്കുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ

Wait 5 sec.

പൊലീസില്‍ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും മോട്ടോര്‍ സൈക്കിള്‍ കത്തിക്കുകയും ചെയ്ത കേസിലെ പ്രതി മൂവാറ്റുപുഴയില്‍ പിടിയിലായി. വെള്ളൂര്‍കുന്നം കടാതി ഒറമടത്തില്‍ വീട്ടില്‍ മോന്‍സി വര്‍ഗീസി(44)നെയാണ് മുവാറ്റുപുഴ പൊലീസ് ഇന്‍സ്പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കടാതി സ്വദേശിയുടെ വീടിന് നേര്‍ക്കാണ് പ്രതി ആക്രമണം നടത്തിയത്. Read Also: കഴക്കൂട്ടത്ത് എം ഡി എം എയുമായി യുവാക്കൾ പിടിയിൽ; സിഗരറ്റ് പാക്കറ്റിനുള്ളിൽ 20 ഗ്രാം മയക്കുമരുന്ന് കണ്ടെത്തിഇരുചക്രവാഹനം കനാലില്‍ തള്ളിയിട്ട് നശിപ്പിച്ചതിന് പൊലീസില്‍ പരാതി കൊടുത്തതിന്റെ വിരോധമാണ് അക്രമത്തിനു കാരണം. അതിക്രമിച്ച് കയറിയ പ്രതി വീടിന്റെ മുന്‍വശത്തെ ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയും വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന ബൈക്കിന് തീവയ്ക്കുകയും ചെയ്തു. വീട്ടുകാരെ കൊന്നുകളയുമെന്ന് പറഞ്ഞ് പരാതിക്കാരന്റെ അമ്മയെ ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയുണ്ട്. മുവാറ്റുപുഴ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.Read Also: നെടുമ്പാശേരിയില്‍ പിടിയിലായ ബ്രസീലിയന്‍ ദമ്പതികളില്‍ നിന്ന് ഇതുവരെ കണ്ടെത്തിയത് 163 കൊക്കെയ്ന്‍ ഗുളികകള്‍Key Words: MuvattupuzhaThe post പൊലീസില്‍ പരാതിപ്പെട്ടതിന്റെ വൈരാഗ്യം; വീട് ആക്രമിക്കുകയും ബൈക്ക് കത്തിക്കുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ appeared first on Kairali News | Kairali News Live.