കേരള സർവകലാശാലയിൽ ഫയൽ നീക്കം സ്തംഭനത്തിൽ; വി സി യുടെ ഒപ്പിനായി കാത്ത് കിടക്കുന്നത് 2500 ഡിഗ്രി സർട്ടിഫിക്കറ്റുകൾ

Wait 5 sec.

കേരള സർവകലാശാലയിൽ ഫയൽ നീക്കം സ്തംഭനത്തിൽ. വി സി യുടെ ഒപ്പിനായി കാത്ത് കിടക്കുന്നത് 2500 ഡിഗ്രി സർട്ടിഫിക്കറ്റുകൾ. അതാത് സെക്ഷനുകളിലാണ് ഫയലുകൾ കെട്ടിക്കിടക്കുന്നത്. നിരവധി അക്കാദമിക കോഴ്സ് അംഗീകാരത്തിനുള്ള ഫയലുകളും ഇതിൽ ഉൾപ്പെടുന്നു. അധ്യാപകരുടെ സിഎഎസ് പ്രമോഷൻ ഫയലുകളും സർവകലാശാലയ്ക്ക് അധിക പ്ലാൻ ഫണ്ട്‌ അനുവദിക്കാനുള്ള അപേക്ഷ അടക്കമുള്ള ഫയലുകളും കെട്ടിക്കിടക്കുന്നു.ALSO READ – 5000 സ്കൂളുകൾ അടച്ച് പൂട്ടാനുള്ള ബിജെപി സർക്കാർ നീക്കം; ജില്ലാ കേന്ദ്രങ്ങളിലേക്ക് എസ്.എഫ്.ഐയുടെ പ്രതിഷേധ മാർച്ച് നടത്തിവൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ സർവകലാശാലയിൽ എത്തിയിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും ഫയലുകൾ അനക്കമില്ലാതെ തുടരുകയാണ്. മിനി കാപ്പന് ഫയൽ ആക്സസ് നൽകണം എന്ന നിലപാടിൽ ആണ് വിസി. ജോയിൻ്റ് രജിസ്ട്രാർമാർ നേരിട്ട് അയച്ച ഫയലുകളും വിസി മടക്കി അയച്ചു. മിനി കാപ്പൻ വഴി തന്നെ അയക്കണം എന്നാണ് വിസിയുടെ നിലപാട്.രജിസ്ട്രാർ കെഎസ് അനിൽകുമാറിനാണ് അഡ്മിൻ ആക്സസ് ഉള്ളത്. ഇത് മിനി കാപ്പന് നൽകുന്നതിനായാണ് വിസിയുടെ നീക്കങ്ങൾ.The post കേരള സർവകലാശാലയിൽ ഫയൽ നീക്കം സ്തംഭനത്തിൽ; വി സി യുടെ ഒപ്പിനായി കാത്ത് കിടക്കുന്നത് 2500 ഡിഗ്രി സർട്ടിഫിക്കറ്റുകൾ appeared first on Kairali News | Kairali News Live.