ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചതിനു പിന്നാലെ ഉള്ളിൽ അതൃപ്തി പുകയുന്നു. മുരളീധര പക്ഷത്തെ വെട്ടിനിരത്തിയാണ് പുതിയ ഭാരവാഹിപ്പട്ടിക പ്രഖ്യാപിച്ചത്. ഇതിൽ കേന്ദ്ര നേതൃത്വത്തെ അതൃപ്തി അറിയിക്കാൻ മുരളീധരപക്ഷം. ജനറൽ സെക്രട്ടറിമാരിൽ വി മുരളീധരൻ പക്ഷത്ത് നിന്നും ഭാരവാഹി പട്ടികയിൽ ആരുമില്ലെന്നതാണ് അതൃപ്തിയുടെ പ്രധാന കാരണം.സി കൃഷ്ണകുമാറിനെയും പി സുധീറിനെയും ജനറൽ സെക്രട്ടറി പദവിയിൽ ഒഴിവാക്കിയത് അനീതിയാണെന്നും, ഇരുവരെയും കോർ കമ്മിറ്റിയിൽഉൾപ്പെടുത്തണം എന്നുമാണ് ആവശ്യം. കൂടാതെ ഒഴിവാക്കപ്പെട്ട ഉപാധ്യക്ഷന്മാരെ ദേശീയ സമിതിയിൽ ഉൾപ്പെടുത്തണം, വനിതാ പ്രാതിനിധ്യം വർധിപ്പിക്കണമെന്നും ആവശ്യം. പുതിയ സംസ്ഥാന ഭാരവാഹി പട്ടികയിൽ പി കെ കൃഷ്ണദാസിനും അതൃപ്തിയുണ്ട്. ഏ എൻ രാധാകൃഷ്ണനെ ഒഴിവാക്കിയതിലാണ് പി കെ കൃഷ്ണദാസിന് അതൃപ്തി.Also Read: സംസ്ഥാന ഭാരവാഹി പട്ടിക പുറത്തുവന്നതോടെ ബിജെപിയിൽ പൊട്ടിത്തെറി; മീഡിയ പാനലിസ്റ്റ് ഗ്രൂപ്പിൽ നിന്നും ലെഫ്റ്റടിച്ച് പി ആർ ശിവശങ്കർഎം ടി രമേശ്, ശോഭാ സുരേന്ദ്രൻ, അഡ്വ. എസ് സുരേഷ്, അനൂപ് ആന്റണി ജോസഫ് എന്നിവർ ആണ് പുതിയ ഭാരവാഹി പട്ടിക പ്രകാരമുള്ള ജനറൽ സെക്രട്ടറിമാർ. ഷോൺ ജോർജും ആർ ശ്രീലേഖ ഐപിഎസും ബിജെപിയുടെ നേതൃ നിരയിലേക്കെത്തി. പത്ത് വൈസ് പ്രസിഡന്റുമാരിൽ ഒരാൾ മുൻ ഡിജിപി ശ്രീലേഖയും ഷോൺ ജോർജുമാണ്.The post വെട്ടി നിരത്തിയ ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക; കേന്ദ്ര നേതൃത്വത്തെ അതൃപ്തി അറിയിക്കാൻ മുരളീധരപക്ഷം appeared first on Kairali News | Kairali News Live.