ആർ.എസ്.എസ് സ്കൂളുകളിലെ കാൽ കഴുകൽ പരിപാടി ഫ്യൂഡൽ കാലത്തെ അടിമത്ത മനോഭാവം കുട്ടികളിൽ അടിച്ചേൽപ്പിക്കാനുള്ള ബോധപൂർവമായ ശ്രമമാണെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. മതനിരപേക്ഷ ഉള്ളടക്കത്തേയും ജനാധിപത്യ അവബോധത്തേയും തകർക്കുന്നുവെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.ALSO READ –ദുരൂഹ നീക്കങ്ങൾ തുടർന്ന് കേരള സർവകലാശാല വൈസ് ചാൻസലർ; സർവീസ് പ്രവൈഡർമാരെ മാറ്റുന്നത് പരിശോധനയിൽഅധ്യപകരെ ബഹുമാനിക്കണം എന്ന കാര്യത്തിൽ തർക്കമില്ല. ആദരിക്കുന്നതിന്റെ പേരിൽ നൂറ്റാണ്ടുകൾക്ക് മുമ്പ് തമസ്ക്കരിച്ച ചാതുർവർണ്യ വ്യവസ്ഥയുടെ ഭാഗമായുള്ള ആചാര രീതി തിരിച്ചുകൊണ്ടു വരാനാണ് സംഘപരിവാർ ശ്രമം. ഇക്കാര്യങ്ങൾക്കെല്ലാം യുഡിഎഫിൻ്റെ പരിപൂർണ്ണ പിന്തുണയുണ്ട്. ഏത് കമ്മ്യൂണിസ്റ്റ് വിരുദ്ധ ശക്തികളെയും ഉപയോഗപ്പെടുത്താനാണ് യുഡിഎഫ് ശ്രമം. ജമാഅത്തെ ഇസ്ലാമിയുമായും ആർഎസ്എസുമായും സന്ധി ചെയ്യുന്നതിൽ ഇവർക്ക് യാതൊരു മടിയുമില്ലെന്നും എം വി ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.ALSO READ – യൂത്ത് കോണ്‍ഗ്രസ് പണപ്പിരിവില്‍ വമ്പൻ തട്ടിപ്പ്; ബിരിയാണി ചലഞ്ചിന്റെയും പായസ ചലഞ്ചിന്റെയും പണമെവിടെ? പരാതി നല്‍കി നിയോജകമണ്ഡലം കമ്മിറ്റികൾThe post ആർ.എസ്.എസ് സ്കൂളുകളിലെ കാൽ കഴുകൽ പരിപാടി: ഫ്യൂഡൽ കാലത്തെ അടിമത്ത മനോഭാവം കുട്ടികളിൽ അടിച്ചേൽപ്പിക്കാനുള്ള ബോധപൂർവമായ ശ്രമമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.