അണ്ടർ 19 യൂത്ത് ടെസ്റ്റ്: വൈഭവ് തിളങ്ങിയിലെങ്കിലും മാത്രെയിൽ മിന്നും സ്കോർ നേടി ഇന്ത്യ

Wait 5 sec.

ഇംഗ്ലണ്ടിൽ നടക്കുന്ന യൂത്ത് ടെസ്റ്റ് പരമ്പരയിൽ ആദ്യ ദിനം മികച്ച സ്കോർ നേടി ഇന്ത്യ അണ്ടർ 19 ടീം. ഏകദിന പരമ്പര നേടിയ ശേഷം ടെസ്റ്റിലും ആധിപത്യം പുലർത്താനാണ് ഇന്ത്യൻ യുവനിര കളത്തിലിറങ്ങിയിരിക്കുന്നത്. ഏകദിന പരമ്പരയിൽ തകർത്തടിച്ച ഇന്ത്യൻ കൗമാര താരം വൈഭവ് സൂര്യവമശിക്ക് പ​ക്ഷെ ആദ്യ ഇന്നിങ്സിൽ തിളങ്ങാൻ സാധിച്ചില്ല. നിലവിൽ 88 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 450 റൺസ് എന്ന നിലയിലാണ് ഇന്ത്യ.ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബൗണ്ടറിയോടെ ആരംഭിച്ച 14 കാരൻ വൈഭവ് പക്ഷെ 14 റൺസിന് പുറത്തായി. കഴിഞ്ഞ ഐപിഎല്ലിൽ വരവറിയിച്ച മറ്റൊരു കൗമാര താരമായ അയൂഷ് മാത്രെക്ക് ഏകദിനത്തിൽ തിളങ്ങാൻ സാധിച്ചില്ലെങ്കിലും ആദ്യ ടെസ്റ്റിൽ 102 റൺസ് നേടി. രണ്ട് തവണ മാത്രെയുടെ ക്യാച്ച് ലഭിച്ചെങ്കിലും ഇം​ഗ്ലീഷ് താരങ്ങൾക്ക് അത് കൈപിടിയിലൊതുക്കാൻ സാധിച്ചില്ല.Also Read: ഇത് ‘ഇഗ യുഗം’; വിംബിള്‍ഡണില്‍ കന്നിക്കിരീടം നേടി ഇഗ സ്വിയാടെക്ക്രണ്ടാം വിക്കറ്റിൽ ഒത്തുച്ചേർന്ന അയൂഷ് മാത്രെ വിഹാൻ മൽഹോത്ര സഖ്യമാണ് ഇന്ത്യൻ ഇന്നിങ്സിന്റെ അടിത്തറ പാകിയത്. ഇരുവരും ചേർന്ന് 173 റൺസ് കൂട്ടിച്ചേർത്തു. അഞ്ചാം വിക്കറ്റിൽ ഒത്തുച്ചേർന്ന179 റൺസിന്റെ കൂട്ടുക്കെട്ടും ഇന്ത്യൻ ടീമിനായി പടുത്തുയർത്തി. കുണ്ടു 90 റൺസും കുമാർ 85 റൺസും നേടി.The post അണ്ടർ 19 യൂത്ത് ടെസ്റ്റ്: വൈഭവ് തിളങ്ങിയിലെങ്കിലും മാത്രെയിൽ മിന്നും സ്കോർ നേടി ഇന്ത്യ appeared first on Kairali News | Kairali News Live.