ഹിമാചൽ പ്രദേശിലെ നാശംവിതച്ച കാലവർഷ പെയ്ത്തിൽ 106 പേരുടെ മരണം സ്ഥിരീകരിച്ചു. മേഘവിസ്ഫോടനത്തിലും വൈദ്യുതാഘാമേറ്റും 62 പേർ മരിച്ചതായാണ് റിപ്പോർട്ട്. മഴവെള്ളപ്പാച്ചിലിനെ തുടർന്നുണ്ടായ റോഡ് അപകടങ്ങളിൽ 44 പേർക്കും ജീവൻ നഷ്ടമായി. കനത്ത മഴയിൽ 850 ഹെക്ടർ കൃഷിഭൂമിയും വെള്ളത്തിനടിയിലായി. 170 ഓളം ശുദ്ധജല സ്രോതസ്സുകൾ നശിച്ചത് വിവിധ മേഖലകളിൽ കുടിവെള്ളക്ഷാമം രൂക്ഷമാക്കി. വിവിധ ജില്ലകളിലായി 200ൽ അധികം വീടുകളാണ് പൂർണമായും നശിച്ചത്. പുനരധിവാസ പദ്ധതികൾക്കായുള്ള ചർച്ചകൾ ആരംഭിച്ചതായി സംസ്ഥാന സർക്കാർ വ്യക്തമാക്കി.ജൂൺ 20 നും ജൂലൈ 15 നും ഇടയിൽ പെയ്ത കനത്ത മഴയിലാണ് ഇത്രയും നാശ നഷ്ടങ്ങൾ ഹിമാചൽ പ്രദേശിൽ രേഖപ്പെടുത്തിയത്. വെള്ളപ്പൊക്കം, മേഘസ്ഫോടനം, മുങ്ങിമരണം, വൈദ്യുതാഘാതം മുതലായ കാരണങ്ങളാലാണ് മരണങ്ങൾ സംഭവിച്ചിരിക്കുന്നത്. 81 കോടിയിലധികം രൂപയുടെ പൊതു സ്വത്തുക്കൾക്ക് നാശ നഷ്ടം സംഭവിച്ചതായും റിപ്പോർട്ട് ഉണ്ട്.Also Read: ഒഡീഷയിൽ വിദ്യാർത്ഥിനി തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവം: നിയമസഭ മന്ദിരത്തിന് മുന്നിൽ പ്രതിഷേധം ശക്തംവിവിധ പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അഭ്യർത്ഥിച്ചിട്ടുണ്ട്.The post ഹിമാചൽ പ്രദേശിൽ നാശംവിതച്ച കാലവർഷം: മരണം 106 appeared first on Kairali News | Kairali News Live.