ലോകത്തിലെ ഏറ്റവും മികച്ച ആൾ റൗണ്ടർമാരിൽ ഒരാളായ വെസ്റ്റ് ഇൻ‍ഡീസ് താരം ആന്ദ്രേ റസ്സൽ മെറൂൺ ജേഴ്സി വിടാൻ ഒരുങ്ങുന്നു. 37 കാരനായ റസ്സലിന്റെ ഹോം ഗ്രൗണ്ടായ ജമൈക്കയിലെ സബീന പാർക്കിൽ ഓസ്ട്രേലിയയ്ക്കെതിരെ നടക്കുന്ന ആദ്യ രണ്ട് ടി20 മത്സരങ്ങളായിരിക്കും താരത്തിന്റെ അവസാന അന്താരാഷ്ട്ര മത്സരം.ഓസ്ട്രേലിയയ്ക്കെതിരെ ഞായറാഴ്ച ആരംഭിക്കാൻ പോകുന്ന ടി20 പരമ്പരയിലേക്ക് റസ്സലിനെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. അദ്ദേഹം ലോക ക്രിക്കറ്റിലെ ഏറ്റവും സ്വാധീനമുള്ള ടി20 കളിക്കാരിൽ ഒരാളായി തുടരുമെന്നും താരത്തിന്റെ വിരമിക്കൽ പ്രകടന മികവിന്റെ അടിസ്ഥാനത്തിലാണെന്നും വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് പറഞ്ഞു. 2019 മുതൽ ടി20 മത്സരങ്ങളിൽ മാത്രമാണ് റസ്സൽ മെറൂൺ ജേഴ്സി അണിഞ്ഞിട്ടുള്ളത്. വെസ്റ്റ് ഇൻഡീസിനായി റസ്സൽ 84 അന്താരാഷ്ട്ര മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്. 2012, 2016 ടി20 ലോകകപ്പ് മത്സരങ്ങളിൽ ടീമിനായി മികച്ച പ്രകടനം കാഴ്ചവെക്കാൻ അദ്ദേഹത്തിന് സാധിച്ചു.ALSO READ –അർജന്റീന പ്ലേമേക്കർ തിയാഗോ അൽമാഡ അത്ലറ്റിക്കോ മാഡ്രിഡിൽ: 40 മില്യൺ യൂറോ ഡീൽ”വെസ്റ്റ് ഇൻഡീസിനെ പ്രതിനിധീകരിക്കുക എന്നത് എന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നേട്ടങ്ങളിലൊന്നാണ്. വാക്കുകൾകോണ്ട് അതിനെ വിശേഷിപ്പിക്കാൻ സാധിക്കില്ല. മെറൂൺ ജേഴ്സിയിൽ എന്നെ അടയാളപ്പെടുത്താൻ ഞാൻ ആഗ്രഹിച്ചു”- ആന്ദ്രേ റസ്സൽ പറഞ്ഞു.The post “മെറൂൺ ജേഴ്സിയിൽ എന്നെ അടയാളപ്പെടുത്താൻ ആഗ്രഹിച്ചു”: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ആന്ദ്രേ റസ്സൽ appeared first on Kairali News | Kairali News Live.