അടിയന്തരാവസ്ഥയുടെ വാര്‍ഷികവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിൽ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ് പി സി ജോർജിനെതിരെ കേസെടുത്തു. തൊടുപുഴ പൊലീസാണ് കേസെടുത്തത് സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ് പ്രസംഗം എന്ന് എഫ് ഐ ആർ റിപ്പോർട്ട്. മുസ്ലിം സമുദായത്തിനെതിരെയും, മുൻ പ്രധാനമന്ത്രി ജവാഹർ ലാൽ നെഹ്രുവിനെയടക്കം അപമാനിക്കുന്ന തരത്തിലും വിദ്വേഷ പരാമർശം നടത്തിയതിനാണ് കേസ്.മുസ്ലിങ്ങൾ അല്ലാത്തവർക്ക് ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്, രാജ്യത്തെ സ്നേഹിക്കാത്ത ഒരുത്തനും ഇവിടെ താമസിക്കേണ്ട തുടങ്ങി വർഗീയ വിഷം നിറഞ്ഞ വാക്കുകളാണ് പി സി ജോർജ് ഉന്നയിച്ചത്. വർഗീയ പരാമർശം നടത്തുക മാത്രമല്ല, ഇതിന്റെ പേരിൽ തെന്റെ പേരിൽ കേസെടുക്കുമെങ്കിൽ കേസെടുത്തോളൂ എന്ന് പി സി ജോർജ് വെല്ലുവിളിക്കുകയും ചെയ്തു.Also Read: മദ്യം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തു; രണ്ട് പേർ അറസ്റ്റിൽവർഗീയ പരാമർശം നടത്തിയതിന് കഴിഞ്ഞ ഫെബ്രുവരിയിൽ രാഷ്ട്രീയക്കാരനായി തുടരാന്‍ അര്‍ഹനല്ലെന്ന് പി സി ജോർജിനെ പറ്റി കോടതി പരാമർശിച്ചിരുന്നു.Content Highlight: Hate Speech in Thodupuzha Police charge case against P C George The post തൊടുപുഴയിലെ വിദ്വേഷ പ്രസംഗം; പിസി ജോർജിനെതിരെ കേസെടുത്തു appeared first on Kairali News | Kairali News Live.