ചാറ്റ്ജിപിടിയുടെ ഉൽപ്പാദനക്ഷമതാ ശേഷികൾ വികസിപ്പിക്കാൻ ഒരുങ്ങി ഓപ്പൺ എഐ. ഉപയോക്താക്കളുടെ എക്സൽ, പവർപോയിന്റ് പോലുള്ള മൈക്രോസോഫ്റ്റ് ഓഫീസ് ഫയലുകൾ ഇനി ചാറ്റ്ജിപിടിയുടെ ചാറ്റ്ബോട്ട് ഇന്റർഫേസിൽ ഓപ്പൺ ചെയ്യാനും എഡിറ്റ് ചെയ്യാനും സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. മൈക്രോസോഫ്റ്റിന്റെ സ്പ്രെഡ്ഷീറ്റ് (.xlsx), പ്രസന്റേഷൻ (.pptx) ഫയലുകൾ ഇനി ചാറ്റ്ജിപിടിയിൽ ഓപ്പൺ ചെയ്യാൻ സാധിച്ചേക്കും. ഇത് കൂടാതെ ചാറ്റ്ജിപിടി ഒരു എഐ റിപ്പോർട്ട്-ജനറേഷൻ ഏജന്റും വെബ് ബ്രൗസിങ് കാപ്പബിലിറ്റിയും വികസിപ്പിക്കുന്നുണ്ട്.ചാറ്റ്ജിപിടിയിലൂടെ ബേസിക്ക് സ്പ്രെഡ്ഷീറ്റുകളോ സ്ലൈഡ് ഔട്ട്ലൈനുകളോ പ്ലെയിൻ ടെക്സ്റ്റായി ജനറേറ്റ് ചെയ്യാൻ സാധിക്കും. പുതിയ ടൂളുകളിലൂടെ ഡൗൺലോഡ് വഴി .xlsx അല്ലെങ്കിൽ .pptx ഫയലുകളായി എക്സ്പോർട്ട് ചെയ്യാനും കഴിയും. പ്ലെയിൻ ടെക്സ്റ്റ് ഫയലുകൾക്ക് ക്യാൻവാസ് ഉപയോഗിച്ച് ജനറേറ്റ് ചെയ്ത കണ്ടന്റ് എഡിറ്റ് ചെയ്യാനും സാധിക്കും.ALSO READ – ടെലിഗ്രാമിൽ ആപ്പിലാകാതെ സൂക്ഷിച്ചോ: ഡൗൺലോ‍‍ഡ് ചെയ്യുന്നതെല്ലാം സുരക്ഷിതമല്ലപൊതുവായി ലഭ്യമായ ഡാറ്റയിൽ നിന്നോ കോർപ്പറേറ്റ് ഡാറ്റാബേസുകളിൽ നിന്നോ വിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ടുകൾ നിർമ്മിക്കാൻ കഴിവുള്ള ഒരു എഐ റിപ്പോർട്ട്-ജനറേഷൻ ഏജന്റും ചാറ്റ്ജിപിടി വികസിപ്പിക്കുന്നു. ചാറ്റ്ബോട്ടിന് പ്രോംപ്റ്റുകൾ നൽകിയും ഡാറ്റ അനാലിസിസിലൂടേയും ഓട്ടോമേഷനിലൂടെയും എക്സൽ അല്ലെങ്കിൽ പവർപോയിന്റ് ഫോർമാറ്റുകളിൽ സമഗ്രമായ റിപ്പോർട്ടുകൾ നിർമ്മിക്കാൻ ഈ ടൂൾ സഹായിക്കുന്നു.The post ചാറ്റ്ജിപിടി മൈക്രോസോഫ്റ്റ് എക്സലിനും പവർപോയിന്റിനും വെല്ലുവിളിയാകുമോ? പുതിയ ടൂളുകൾ ഉപയോഗിച്ച് ഇനി ഫയലുകൾ എഡിറ്റ് ചെയ്യാം appeared first on Kairali News | Kairali News Live.