പുതിയ ട്രാഫിക് നിയമങ്ങൾ: കുവൈറ്റിലെ റോഡ് അപകടങ്ങളിൽ ഗണ്യമായ കുറവ്

Wait 5 sec.

കുവൈറ്റിൽ ഈ വർഷം പ്രാബല്യത്തിൽ വന്ന പുതിയ ട്രാഫിക് നിയമങ്ങൾ അപകടങ്ങൾ കുറച്ചതായി അധികൃതർ അറിയിച്ചു. 2025ന്റെ ആദ്യ പകുതിയിൽ വാഹനാപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 94 ആയി ചുരുങ്ങിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 143 ആയിരുന്നു. 49 മരണങ്ങളുടെ കുറവാണ് ഈ വർഷം രേഖപ്പെടുത്തിയിരിക്കുന്നത്.രാജ്യത്ത് ട്രാഫിക് സുരക്ഷാ നടപടികളുടെ വിജയത്തിന്റെയും സാമൂഹിക ഉത്തരവാദിത്വ ബോധവത്ക്കരണത്തിന്റെയും പ്രതിഫലനം കൂടിയാണെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് വിലയിരുത്തുന്നു. സ്മാർട്ട് സുരക്ഷാ ക്യാമറകളുടെ വ്യാപനം, ആധുനിക നിരീക്ഷണ സംവിധാനങ്ങളുടെ സഹായം, നിയമലംഘനങ്ങൾക്ക് എതിരെ ഉടനടി ശിക്ഷാ നടപടി, അപകടകരമായ ഡ്രൈവിങ് രഹിതമാക്കാനുള്ള കർശന നടപടികൾ തുടങ്ങി വിവിധ തലങ്ങളിലായി സുരക്ഷാ സംവിധാനം ശക്തമാക്കിയതിന്റെ പ്രതിഫലനമായാണ് മരണസംഖ്യയിൽ വന്ന വലിയ കുറവ്.Also Read: ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദം; വെന്തുരുകി കുവൈറ്റ്പൗരന്മാരുടെയും പ്രവാസികളുടെയും സഹകരണം, റോഡ് സുരക്ഷാ ബോധവത്കരണ ക്യാംപയിനുകൾ, വിദ്യാർത്ഥികളുടെയും തൊഴിലാളികളുടെയും ഇടയിൽ സംഘടിപ്പിച്ച നിയമപരിചയ പരിപാടികൾ എന്നിവ അപകടനിരക്ക് കുറയാൻ കാരണമായി എന്ന് വിലയിരുത്തുന്നു.Content highlight: Kuwait’s new traffic law rate of Road Accident death loweredThe post പുതിയ ട്രാഫിക് നിയമങ്ങൾ: കുവൈറ്റിലെ റോഡ് അപകടങ്ങളിൽ ഗണ്യമായ കുറവ് appeared first on Kairali News | Kairali News Live.