ഐഫോൺ വാങ്ങാൻ പ്ലാൻ ഉണ്ടോ? ഗോട്ട് സെയിലിന്റെ ഭാഗമായി ഏറ്റവും പുതിയ ഐഫോൺ 16 സീരീസിൽ ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട്. ഗോട്ട് സെയിലിൽ ഐഫോൺ മാത്രമല്ല മാക്ബുക്കുകൾ, ഐപാഡുകൾ, ഗെയിമിങ് ലാപ്‌ടോപ്പുകൾ, പ്രീമിയം ടിവികൾ മുതൽ ബജറ്റ് സ്മാർട്ട്‌ഫോണുകൾ, ഇയർഫോണുകൾക്കും ഓഫർ ലഭ്യമാണ്.ഐഫോൺ 16 ന്റെ 128GB വേരിയന്റിന് ഇപ്പോൾ ₹69,999 രൂപ മാത്രമാണ് വില, ഫോണിന്റെ യഥാർഥ വില 79,900 രൂപയാണ്. ഇത് കൂടാതെ എക്സ്ചേഞ്ച് ഓഫറിലൂടെ 59,700 രൂപവരെ കിഴിവ് ലഭിക്കും. നോൺ-ഇഎംഐ ട്രാൻസ്ക്ഷനുകൾക്കായി ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡും ഉപയോഗിക്കാം. ഇതിലൂടെ 3,000 ലാഭവും ലഭിക്കും. എച്ച്ഡിഎഫ്സി, ഐഡിഎഫ്സി ബാങ്കുകളിലൂടെ 10 ശതമാനം വരെ ഇൻസ്റ്റൻ്റ് സേവിങ്സും ലഭ്യമാകും. കൂടുതൽ ഓഫറുകൾക്കായി ഫ്ലിപ്പ്കാർട്ട് സൂപ്പർ കോയിനുകളും യുപിഐ പേയ്മെന്റുകളും പ്രയോജനപ്പെടുത്താം.ALSO READ – ചാറ്റ്ജിപിടി മൈക്രോസോഫ്റ്റ് എക്സലിനും പവർപോയിന്റിനും വെല്ലുവിളിയാകുമോ? പുതിയ ടൂളുകൾ ഉപയോഗിച്ച് ഇനി ഫയലുകൾ എഡിറ്റ് ചെയ്യാം6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്‌പ്ലേയും സെറാമിക് ഷീൽഡ് സംരക്ഷണവും ഐഫോൺ 16 ന്റെ സവിശേഷതകളിൽ ചിലതാണ്. ഏറ്റവും പുതിയ iOS 18 ഓപ്പറേറ്റിങ് സിസ്റ്റമാണ് ഈ ഫോണിലുള്ളത്. കൂടാതെ 8GB റാമും കട്ടിങ്-എഡ്ജ് A18 ചിപ്‌സെറ്റും ഐഫോൺ 16ൽ ഉണ്ട്.The post ഐഫോൺ 16 വാങ്ങാൻ പ്ലാൻ ഉണ്ടോ ? ഫ്ലിപ്പ്കാർട്ടിൽ ഇതാ കിടിലം ഓഫർ appeared first on Kairali News | Kairali News Live.