ബോയിങ് വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകളിൽ പ്രശ്നങ്ങളില്ലെന്ന് എയർ ഇന്ത്യ. ഡി ജി സി എ നിർദേശപ്രകാരം പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് ഇക്കാര്യം എയർ ഇന്ത്യ അറിയച്ചത്. ബോയിങ് 787, 737 വിമാനങ്ങളിൽ പരിശോധന നടത്താനായിരുന്നു നിർദേശം.സിവിൽ ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) തിങ്കളാഴ്ചയായിരുന്നു വിമാനങ്ങളിൽ പരിശോധന നടത്താൻ നിർദേശം കമ്പനിക്ക് നൽകിയത്. അഹമ്മദാബാദിൽ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം തകർന്നതിനെക്കുറിച്ചുള്ള എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഐഐബി) വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ പ്രവർത്തിച്ചിരുന്നില്ല എന്ന് പ്രാഥമിക റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ടായിരുന്നു. ഇതേതുടർന്നാണ് പരിശോധന നടത്താൻ ഉത്തരവിട്ടത്.Also Read: IRCTC തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് എങ്ങനെ? നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന പ്രധാനപ്പെട്ട 10 ചോദ്യങ്ങളും ഉത്തരങ്ങളും“ഞങ്ങളുടെ എല്ലാ ബോയിംഗ് 787 വിമാനങ്ങളിലെയും FCS ന്റെ ലോക്കിംഗ് മെക്കാനിസത്തെക്കുറിച്ച് ഞങ്ങളുടെ എഞ്ചിനീയറിങ് ടീം മുൻകരുതൽ പരിശോധനകൾ നടത്തി. പരിശോധനകൾ പൂർത്തിയായി, ഒരു പ്രശ്നവും കണ്ടെത്തിയില്ല,” എയർ ഇന്ത്യ ഉദ്യോഗസ്ഥർ അറിയിച്ചു.Content Highlight: Air India finds no issues with fuel control Switches On Boeing 787 PlanesThe post ബോയിങ് വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകളിൽ പ്രശ്നങ്ങളില്ല: എയർ ഇന്ത്യ appeared first on Kairali News | Kairali News Live.