നിമിഷപ്രിയയുടെ മോചനം: തടസമാകുന്നത് സമൂഹമാധ്യമങ്ങളിലെ വർ​ഗീയ പ്രചാരണങ്ങൾ

Wait 5 sec.

നിമിഷപ്രിയയുടെ മോചനത്തിൽ തടസമായി സമൂഹമാധ്യമങ്ങളിൽ ചിലർ നടക്കുന്ന വർ​ഗീയ പ്രചാരണങ്ങൾ. മലയാളി മുബാറക്ക് റാവുത്തറിൻ്റെ അഭിമുഖത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ കടുത്ത വിമർശനം ആണ് ഉയരുന്നത്. കൊല്ലപ്പെട്ട തലാലിൻ്റെ കുടുംബ വക്താവ് സർഹാനുമായാണ് മുബാറക്ക് സംസാരിച്ചത്. നിമിഷയുടെ മോചനത്തിന് ശ്രമിക്കുന്നവരെ അപകീർത്തിപ്പെടുത്തുന്നതായിരുന്നു അഭിമുഖം.കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ നീതി നടപ്പാക്കുന്നത് വരെ മുന്നോട്ടെന്നും ഒത്തുതീർപ്പ് നീക്കങ്ങൾ അംഗീകരിക്കില്ലെന്നും അറിയിച്ചിരുന്നു. എന്നാൽ സമൂഹമാധ്യങ്ങളിൽ നടക്കുന്ന ദുഷ്പ്രചരണങ്ങളാണ് തലാലിൻ്റെ സഹോദരനെ പിന്തിരിപ്പിക്കുന്നത്. നിമിഷപ്രിയയുടെ മോചനത്തിനെതിരെ നിൽക്കുന്നവർ ഇത് ആയുധമാക്കുന്നു. എല്ലാവരും ഒറ്റക്കെട്ടായി നിൽക്കേണ്ട സമയത്താണ് വിദ്വേഷം പരത്തുന്ന ഇടപെടലുകൾ നടക്കുന്നത്. ഇതിനിടെ കാന്തപുരം എ പി അബൂബക്കർ മുസല്യാർ മോചന ശ്രമം തുടരുന്നുണ്ട്.ALSO READ: ഒഡീഷയിലെ വിദ്യാർഥിനിയുടെ ആത്മഹത്യ: ഇന്ന് സംസ്ഥാനവ്യാപക ബന്ദ്, പ്രതിഷേധംസൂഫി പണ്ഡിതന്റെ നേതൃത്വത്തിൽ ചർച്ചകൾ നടന്നുവരികയാണെന്ന് ആക്ഷൻ കൗൺസിൽ അറിയിച്ചു. വധശിക്ഷ നീട്ടി വച്ചത് ആശ്വാസകരം ആണെങ്കിലും മോചന ചർച്ചകൾ സങ്കീർണമാണ്. കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ നിമിഷപ്രിയയ്ക്ക് മാപ്പു നൽകാൻ ആവില്ലെന്ന് സാമൂഹ്യ മാധ്യമം വഴി അറിയിച്ചത് ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. വിഷയത്തിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഇത് മോചന ചർച്ചകളെ ബാധിക്കുമെന്നും നിമിഷപ്രിയ സേവ് ആക്ഷൻ കൗൺസിൽ അറിയിച്ചു.The post നിമിഷപ്രിയയുടെ മോചനം: തടസമാകുന്നത് സമൂഹമാധ്യമങ്ങളിലെ വർ​ഗീയ പ്രചാരണങ്ങൾ appeared first on Kairali News | Kairali News Live.