സി പി ഐ നേതാവ് പി പളനിവേൽ അന്തരിച്ചു

Wait 5 sec.

സി പി ഐ നേതാവ് പി പളനിവേൽ അന്തരിച്ചു. മുൻ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഇന്ന് പുലർച്ചെ ആറുമണിയോടെ ആയിരുന്നു മരണം സംഭവിച്ചത്. കിഡ്നി രോഗബാധയെ തുടർന്ന് രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കുകയാണ് മരണം.Also Read: ദുരന്തത്തിൽ അഴിമതി നടത്താൻ ലീ​ഗിനൊപ്പം കോൺ​ഗ്രസും: അടിസ്ഥാന സൗകര്യമില്ലാത്ത സ്ഥലത്ത് ഇരട്ടിവില നൽകി ഭൂമി വാങ്ങുന്നുവെന്ന് ആരോപണംഇടുക്കി തോട്ടം തൊഴിലാളി നേതാവും സി പി ഐ ഇടുക്കി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമാണ് പി പളനിവേൽ. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പളനിവേൽ ദേവികുളം എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു. തോട്ടം തൊഴിലാളികളുടെ നിരവധി അവകാശ സമരങ്ങൾക്ക് നേതൃത്വം നൽകി.Also Read: ബിരിയാണി ചലഞ്ചിലെ പണം എവിടെ?; യൂത്ത് കോണ്‍ഗ്രസ് ഫണ്ട് തട്ടിപ്പിൽ രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കമുള്ളവർക്കെതിരെ പൊലീസിൽ പരാതിമൃതദേഹം വെള്ളി രാവിലെ മുതൽ ഒന്നു വരെ മൂന്നാർ സിപിഐ ഓഫീസിൽ പൊതുദർശനത്തിന് വെക്കും. ഭാര്യ: ജബഖനി. മക്കൾ: മുരുകനന്ദൻ (ബാലു), ജയലക്ഷ്മി, വി സോനന്ദിനി.പി പളനിവേൽ അന്തരിച്ചതിനെ തുടർന്ന് സി പി ഐ ഇടുക്കി ജില്ലാ സമ്മേളനം മാറ്റിവച്ചു. സി പി ഐ ഇടുക്കി ജില്ലാ സമ്മേളനം ഇന്ന് ആരംഭിക്കാനിരുന്നതാണ്. സമ്മേളനം 19-ാം തീയതി ആരംഭിക്കും.The post സി പി ഐ നേതാവ് പി പളനിവേൽ അന്തരിച്ചു appeared first on Kairali News | Kairali News Live.