ടൂറിസം ക്ലബ്ബ് എന്ന ആശയം നടപ്പിലാക്കുമ്പോള്‍ എന്താണോ ലക്ഷ്യം വെച്ചത്, അത് അര്‍ത്ഥവത്താവുകയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ടൂറിസം ക്ലബ്ബില്‍ നിന്നും സംരംഭകരായി മാറിയ അതിഥിയുടെയും റിഥിന്റെയും കഥ പറഞ്ഞുകൊണ്ടാണ് മന്ത്രി ഫേസ്ബബുക്ക് പോസ്റ്റ് പങ്കുവെച്ചത്.കേരള ടൂറിസത്തിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ് (കിറ്റ്സ്) ക്യാമ്പസിലെ ടൂറിസം ക്ലബ്ബിലെ അംഗങ്ങളാണ് ട്രാവല്‍ ആന്‍ഡ് ടൂറിസം മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ അതിഥിയും രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ റിഥിനും.വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സംരംഭം തുടങ്ങാന്‍ ടൂറിസം ക്ലബ്ബ് മുഖേന അവസരം ലഭിച്ചപ്പോള്‍ ആദ്യം മുന്നോട്ട് വന്നവരാണിവര്‍. അവരുടെ ആശയത്തിന് ടൂറിസം ക്ലബ്ബ് എല്ലാവിധ പിന്തുണയും നല്‍കിയതോടെ പഠനത്തിനൊപ്പം അവര്‍ക്കൊരു വരുമാനവുമായി. അവരുടെ പുതിയ സംരംഭത്തിന് ഇന്ന് ആവശ്യക്കാര്‍ ഏറെയാണ് എന്നും മന്ത്രി പറഞ്ഞു.Also Read : ‘എന്നോട് പറഞ്ഞിട്ട് എന്തിനാണ്..’; പരാതി പറയാനെത്തിയ വയോധികനെ നിലത്ത് മുട്ടിലിരുത്തി, കങ്കണയ്ക്ക് വിമർശനംഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:ടൂറിസം ക്ലബ്ബ് എന്ന ആശയം നടപ്പിലാക്കുമ്പോൾ എന്താണോ ലക്ഷ്യം വെച്ചത്, അത് അർത്ഥവത്താവുകയാണ്..ഇത്, ടൂറിസം ക്ലബ്ബിൽ നിന്നും സംരംഭകരായി മാറിയഅതിഥിയുടെയും റിഥിൻ്റെയും കഥ..കേരള ടൂറിസത്തിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്) ക്യാമ്പസിലെ ടൂറിസം ക്ലബ്ബിലെ അംഗങ്ങളാണ് ട്രാവൽ ആൻഡ് ടൂറിസം മൂന്നാം വർഷ വിദ്യാർത്ഥിനിയായ അതിഥിയും രണ്ടാം വർഷ വിദ്യാർത്ഥിയായ റിഥിനും. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സംരംഭം തുടങ്ങാൻ ടൂറിസം ക്ലബ്ബ് മുഖേന അവസരം ലഭിച്ചപ്പോൾ ആദ്യം മുന്നോട്ട് വന്നവരാണിവര്‍. അവരുടെ ആശയത്തിന് ടൂറിസം ക്ലബ്ബ് എല്ലാവിധ പിന്തുണയും നൽകിയതോടെ പഠനത്തിനൊപ്പം അവര്‍ക്കൊരു വരുമാനവുമായി. അവരുടെ പുതിയ സംരംഭത്തിന് ഇന്ന് ആവശ്യക്കാർ ഏറെയാണ്.നാളെയുടെ ശില്‍പികളാകേണ്ട വിദ്യാർത്ഥികളെ കേരളാ ടൂറിസത്തിന്റെ അംബാസഡർമാരാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് കോളേജുകളെ കോർത്തിണക്കി ടൂറിസം ക്ലബ്ബുകൾ ആരംഭിച്ചത്. വിനോദസഞ്ചാര മേഖലയിലേക്ക് പുതിയ തലമുറയെ ആകർഷിക്കാനും അതിനെ നല്ല വരുമാനമാർഗമായി ഉപയോഗപ്പെടുത്താൻ അവരെ പ്രാപ്തരാക്കാനുമൊക്കെ ലക്ഷ്യമിട്ടു തുടങ്ങിയ ടൂറിസം ക്ലബ്ബുകൾ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പരിപാലനത്തിലും നൂതനമായ വികസനപദ്ധതികള്‍ നടപ്പാക്കുന്നതിനുമെല്ലാം മുൻകയ്യെടുക്കുന്നുണ്ട്.സംസ്ഥാനത്ത് 523 കോളേജുകളിൽ ടൂറിസം ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു ടൂറിസം കേന്ദ്രം ഏറ്റെടുത്ത് അവിടുത്തെ സാദ്ധ്യതകള്‍ വർദ്ധിപ്പിക്കുകയും പരിപാടികൾ അവതരിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം ടൂറിസം കേന്ദ്രത്തിൽ സംരംഭം തുടങ്ങാനും ക്ലബ്ബ് അംഗങ്ങള്‍ക്ക് അവസരമുണ്ട്. ടൂറിസം വകുപ്പിന്റെ വിവിധ പരിപാടികളിലൂടെ ചെറിയ വരുമാനവും വിദ്യാർത്ഥികൾക്ക് ഉറപ്പാക്കുന്നുണ്ട്.ടൂറിസം ക്ലബ്ബിൽ നിന്ന് ഒരു സംരംഭം ഉയർന്നുവരുന്നതും വിദ്യാർത്ഥികൾ അതില്‍ വിജയം കാണുന്നതും ഏറെ സന്തോഷകരമായ കാര്യമാണ്. കഠിനാധ്വാനികളായ അതിഥിയെയും റിഥിനെയും പ്രത്യേകം അഭിനന്ദിക്കുന്നു..The post ‘ടൂറിസം ക്ലബ്ബ് എന്ന ആശയം നടപ്പിലാക്കുമ്പോള് എന്താണോ ലക്ഷ്യം വെച്ചത്, അത് അര്ത്ഥവത്താവുന്നു’; അതിഥിയുടെയും റിഥിന്റെയും വിജയം ചൂണ്ടിക്കാട്ടി മന്ത്രി മുഹമ്മദ് റിയാസ് appeared first on Kairali News | Kairali News Live.