നിവിൻപോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിനുമെതിരെ കേസ്

Wait 5 sec.

നടൻ നിവിൻപോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിനുമെതിരെ വഞ്ചനാകുറ്റത്തിന് കേസ്. പരാതിയിൽ തലയോലപ്പറമ്പ് പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. നിർമാതാവ് പി എസ് ഷംനാസ് നൽകിയ പരാതിയിലാണ് കേസ്. ‘ആക്ഷൻ ഹീറോ ബിജു 2 ‘ എന്ന ചിത്രത്തിന്റെ വിതരണാവകാശവുമായി ബന്ധപ്പെട്ട് വഞ്ചിച്ചുവെന്നാണ് പരാതി.നിവിൻപോളിയുടെ മഹാവീര്യർ എന്ന ചിത്രത്തിൻ്റെ സഹനിർമ്മാതാവ് ആയിരുന്നു പരാതിക്കാരനായ പി എസ് ഷംനാസ്. ഷംനാസിൽ നിന്ന് 1 കോടി 95 ലക്ഷം രൂപ വാങ്ങി സിനിമയുടെ അവകാശം നൽകിയത് മറിച്ചുവെച്ച് മറ്റൊരാൾക്ക് വിതരണാവകാശം നൽകിയെന്നാണ് പരാതി.Also Read: ‘എന്നോട് പറഞ്ഞിട്ട് എന്തിനാണ്..’; പരാതി പറയാനെത്തിയ വയോധികനെ നിലത്ത് മുട്ടിലിരുത്തി, കങ്കണയ്ക്ക് വിമർശനംവിദേശ വിതരണാവകാശം ഗൾഫിലുള്ള വിതരണക്കാരന് നൽകിയെന്നും. ഗൾഫിലെ വിതരണക്കാരനിൽ നിന്ന് മുൻകൂറായി നിവിൻ പോളിയുടെ ‘പോളി ജൂനിയർ ‘ എന്ന കമ്പനി 2 കോടി കൈപ്പറ്റി എന്നുമാണ് ആരോപണം.Also Read: ‘പാരലൽ വേൾഡിലെ മാധ്യമ സിങ്കങ്ങൾ’; താരങ്ങളെ വിടാതെ പിന്തുടരുന്ന ‘കുയിലുകളുടെ’ മുഖം വെളിപ്പെടുത്തി സാബുമോന്റെ വീഡിയോContent Highlight: Case filed against Nivin Pauly and director Abrid Shine for fraudThe post നിവിൻപോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിനുമെതിരെ കേസ് appeared first on Kairali News | Kairali News Live.