എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) പുതിയ പല പരിഷ്കാരങ്ങളും നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. പിൻവലിക്കൽ നടപടി ലഘൂകരണം, എടിഎം ഉപയോഗിച്ച് പിൻവലിക്കാൻ സാധിക്കുക മുതലായ കാര്യങ്ങൾ നടപ്പിലാക്കിയത് ഇതിന് ഉദാഹരണങ്ങളാണ്. വീട് വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ഗുണകരമായ ചില പുതിയ പ്രഖ്യാപനങ്ങൾ ഇപ്പോൾ വന്നിട്ടുണ്ട്.പിഎഫ് സമ്പാദ്യം ഉപയോഗിച്ച് വീട് വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അതിന് സഹായകമായത് പുതിയ പരിഷ്കാരം. ആദ്യമായി വീട് വാങ്ങുന്നവർക്കാണ് ഇത് ഉപയോഗിക്കാൻ സാധിക്കുക. പിഎഫ് തുകയുടെ 90% വരെ റെസിഡൻഷ്യൽ പ്രോപ്പർട്ടി വാങ്ങുക, നിർമ്മിക്കുക അല്ലെങ്കിൽ ഇഎംഐ പേയ്മെന്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾക്ക് പിൻവലിക്കാൻ സാധിക്കും.Also Read: യഥാർത്ഥ വില 28 ലക്ഷം, ഇറക്കുമതി തീരുവ കൂടി ചേരുമ്പോൾ അരക്കോടി; താരിഫിൽ പൊള്ളി ടെസ്‌ലയുടെ ഇന്ത്യൻ എൻട്രിമുമ്പ് ഇത്തരത്തിൽ പിൻവലിക്കുന്നതിന് 5 വർഷമായ പിഎഫ് അക്കൗണ്ട് ആയിരിക്കണമായിരുന്നു ഇത് 3 വർഷമായും കുറച്ചിട്ടുണ്ട്. വിദ്യാഭ്യാസം, വിവാഹം, ആരോഗ്യം മുതലായ കാര്യങ്ങൾക്കായി പി എഫ് പിൻവലിക്കലുകളും നേരത്തെ എളുപ്പമാക്കിയിരുന്നു. കൂടാതെ ക്ലെയിം പ്രക്രിയയും ലളിതമാക്കിയിട്ടുണ്ട് ഇതും ഉപഭോക്താക്കൾക്ക് ഉപകാരപ്രദമാണ്.The post പി എഫ് ഉപയോഗിച്ച് വീട് വാങ്ങാൻ സാധിക്കും: കൂടുതൽ ഇളവുകളും, പുതിയ അപ്ഡേറ്റുകളും appeared first on Kairali News | Kairali News Live.