വയനാട് കോൺഗ്രസിൽ പോര് മുറുകുന്നു; ഐസി ബാലകൃഷ്ണൻ എംഎൽഎ അടക്കമുള്ളവരെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്ന് പോസ്റ്റർ

Wait 5 sec.

മുള്ളൻകൊല്ലി കോൺഗ്രസ് മണ്ഡലം വികസന സെമിനാറിൽ ഡിസിസി പ്രസിഡന്‍റ് എൻ ഡി അപ്പച്ചനെയും ഡിസിസി ജനറൽ സെക്രട്ടറി ഒ ആർ രഘുവിനെയും കോൺഗ്രസിലെ ഒരു വിഭാഗം മർദ്ദിച്ചതോടെ കോൺഗ്രസിൽ രൂക്ഷമായ ചേരിപ്പോര് പോസ്റ്റർ യുദ്ധത്തിലേക്ക്. ഐസി ബാലകൃഷ്ണ ൻ എംഎൽഎ അടക്കമുള്ളവർക്കെതിരെ കോൺഗ്രസ് അനുകൂല വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഐസി ബാലകൃഷ്ണ ൻ എംഎൽഎയെ കൂടാതെ കെ എൽ പൗലോസ്, മുൻ ഡിസിസി പ്രസിഡന്‍റ് കെ ഇ വിനയൻ എന്നിവരുടെ ചിത്രങ്ങൾ വച്ചാണ് പോസ്റ്ററുകൾ പ്രചരിക്കുന്നത്. ഡിസിസി പ്രസിഡന്‍റിനെ പുറത്താക്കാൻ കൂട്ടുനിന്ന ഈ മൂവർ സംഘത്തെ പാർട്ടിയിൽ നിന്നും പുറത്താക്കുക എന്നാണ് പോസ്റ്ററിലുള്ളത്.ശനിയാഴ്ച രാവിലെ ആയിരുന്നു എന്‍ഡി അപ്പച്ചനെയും ഓ ആർ രഘുവിനെയും കോൺഗ്രസ് സംഘവും പുറത്തുനിന്ന് വന്ന സംഘവും മർദ്ദിച്ചത്. രാത്രിയോടെ പുൽപ്പള്ളിയിൽ യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗം ഇതിൻറെ പ്രതികാരമായി പാടിച്ചിറയിലെ എബി എന്നയാളെ മർദ്ദിച്ചു. ALSO READ; കേരളത്തിൽ ചാതുർവർണ്യ വ്യവസ്ഥകൾ തിരിച്ചുകൊണ്ടുവരാൻ വേണ്ടി ആർഎസ്എസ് ബോധപൂർവ്വം ശ്രമിക്കുന്നു: ആദർശ് എം സജിയൂത്ത് കോൺഗ്രസ് പ്രവർത്തകൻ പിന്തുടരുന്നുണ്ട് എന്ന് മനസ്സിലാക്കിയ എബി പുൽപ്പള്ളി പോലീസ് സ്റ്റേഷനിൽ വാഹനം ഓടിച്ച് കയറ്റിയെങ്കിലും പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിനകത്ത് വച്ചായിരുന്നു മർദ്ദനം. കോൺഗ്രസിലെ പോര് തെരുവ് യുദ്ധം ആയി മാറുന്നതാണ് പുൽപ്പള്ളി കണ്ടത്. അതേസമയം ഐ സി ബാലകൃഷ്ണൻ, പൗലോസ് എന്നിവർ അറിയാതെ ഇത്തരം ഒരു ആക്രമണം നടക്കില്ലെന്ന് പരാതിയും ഉയർന്നിരുന്നു. വികസന സെമിനാറിൽ മുഖ്യപ്രഭാഷകനായ ഐ സി ബാലകൃഷ്ണൻ യോഗത്തിൽ നിന്ന് വിട്ടു നിന്നതും 10. 30 ന് നടന്ന ഫ്ലാഷ് 2025ന്റെ പരിപാടിയിൽ പങ്കെടുത്തതും മുൻകൂട്ടിയുള്ള അറിവോടെയാണെന്ന് ആരോപണവും ഉയരുകയാണ്. ബാങ്ക് നിയമന വിവാദം, കോഴ വിവാദം, വ്യക്തി താൽപര്യങ്ങൾ അപ്രിയരായവരെ മാറ്റിനിർത്തൽ ഇവ ഡിസിസി നേതൃത്വത്തിനെതിരെ ഉയർന്നിട്ടും കെപിസിസിയിൽ പരാതി പോയിട്ടും നടപടി ഉണ്ടാകാത്തത് കോൺഗ്രസിലെ ജനാധിപത്യ വാദികളെ അസ്വസ്ഥരാക്കുകയാണ്.The post വയനാട് കോൺഗ്രസിൽ പോര് മുറുകുന്നു; ഐസി ബാലകൃഷ്ണൻ എംഎൽഎ അടക്കമുള്ളവരെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്ന് പോസ്റ്റർ appeared first on Kairali News | Kairali News Live.