ബജറ്റ് ഇരുപതിനായിരത്തിൽ താഴെയാണോ? അധികം കാത്തിരിക്കേണ്ട; ഐക്യൂ ഇസഡ് 10 ആർ ലോഞ്ച് ഡേറ്റ് പ്രഖ്യാപിച്ചു

Wait 5 sec.

മിഡ്റേഞ്ചിൽ ഫോൺ വാങ്ങാനിരിക്കുന്നവരെ ഏതെടുക്കണം എന്ന് കുഴപ്പിക്കുന്ന തരത്തിലാണ് ഇപ്പോൾ ഫോണുകളുടെ റിലീസ്. എന്നാൽ ഇപ്പോൾ വിപണിയിലെത്തുന്ന മിക്കവാറുമുള്ള മിഡ്‌റേഞ്ച് ഫോണുകൾ എല്ലാം 25000 രൂപയോ അതിന് മുകളിലോ വിലയുള്ളതാണ്. പക്ഷെ 20000 രൂപ ബജറ്റ് ഉള്ളവർക്കായി ഐക്യൂ ഒരു കിടിലൻ ഓൾ റൗണ്ടർ ഫോണുമായി എത്തിയിരിക്കുകയാണ്.വിവോയുടെ വി സീരീസിനെ അനുസ്മരിപ്പിക്കുന്ന ലുക്കുമായി എത്തുന്ന ഐക്യൂ ഇസഡ് 10 ആർ ഈ മാസം 24 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഇന്ത്യയിലെ ഏറ്റവും കനം കുറഞ്ഞ (slimmest) ക്വാഡ്-കർവ്ഡ് ഡിസ്‌പ്ലേയുള്ള സ്മാർട്ട്‌ഫോണാണ് ഇസഡ് 10ആർ എന്നാണ് ഐക്യു അവകാശപ്പെടുന്നത്.ALSO READ; സാംസങ് ഗാലക്‌സി എസ് 24 അൾട്രാ 5ജി ഫോൺ 40000 രൂപയിലേറെ വിലക്കിഴിവ്; ഓഫർ എങ്ങനെ നേടാം?ഏഴര ലക്ഷത്തിലധികം AnTuTu സ്കോർ ഉണ്ടെന്ന് അവകാശപ്പെടുന്ന മീഡിയ ടെക് ഡൈമൻസിറ്റി 7400 SoC ആയിരിക്കും ഫോണിന് കരുത്ത് പകരുന്നത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS), 4K വീഡിയോ റെക്കോർഡിംഗ് എന്നിവയുള്ള 50-മെഗാപിക്സൽ സോണി IMX882 പ്രൈമറി റിയർ കാമറ സെൻസറാണ് ഫോണിനുള്ളത്. ബഡ്ജറ്റ് റേഞ്ചിൽ ‘വിവോ’ ടച്ചുള്ള മികച്ച ഫോട്ടോകൾ ഒപ്പിയെടുക്കാൻ കഴിയുമെന്ന് സാരം. K വീഡിയോ റെക്കോർഡിംഗ് സാധ്യമായ 32 എംപി ഫ്രണ്ട് കാമറയും ഫോണിനുണ്ട്.120Hz റീഫ്രഷ് റേറ്റുള്ള ഉള്ള ഒരു ക്വാഡ്-കർവ്ഡ് അമോലെഡ് പാനലാണ്ഇസഡ് 10 ആറിന്‍റെ ഡിസ്‌പ്ലെ. പൊടി, ജല പ്രതിരോധം എന്നിവയ്ക്കായി IP68+IP69 റേറ്റിംഗ്, മിലിട്ടറി-ഗ്രേഡ് ഷോക്ക്-റെസിസ്റ്റന്റ് സർട്ടിഫിക്കേഷൻ എന്നിവയും ഇതിനുണ്ടാകും. ബാറ്ററിയുടെ കാര്യത്തിൽ Z സീരീസിലെ ഏറ്റവും കുറഞ്ഞ ബാറ്ററി കപ്പാസിറ്റിയായ 5700mAh Z10R-ൽ ഉള്ളത്. Z10-ന് 7,000mAh ബാറ്ററിയും Z10x-ന് 6,500mAh ബാറ്ററിയും Z10 Lite-ന് 6,000mAh ബാറ്ററിയുമുണ്ട് എന്ന കാര്യം ഈ ഘട്ടത്തിൽ ശ്രദ്ധേയമാണ്. എന്നിരുന്നാലും, 90W ഫാസ്റ്റ് ചാർജിംഗ്, റിവേഴ്‌സ് ചാർജിങ് എന്നിവ ഫോൺ സപ്പോർട്ട് ചെയ്യുന്നുണ്ട്. ലോഞ്ച് ചെയ്തതിന് ശേഷം ആമസോൺ വഴിയായിരിക്കും ഐക്യുഒ ഇസഡ് 10 ആർ വാങ്ങാൻ കഴിയുക. അക്വാമറൈൻ, മൂൺസ്റ്റോൺ കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാകും. ഇരുപതിനായിരത്തിൽ താഴെ ഒരു ഓൾ റൗണ്ടർ ഫോൺ നോക്കുന്നവർക്ക് മികച്ച ഒരു ചോയ്‌സ് ആകും ഐക്യുഒ ഇസഡ് 10 ആർ.Keywords: iqoo, iqoo z10 r, iqoo z series The post ബജറ്റ് ഇരുപതിനായിരത്തിൽ താഴെയാണോ? അധികം കാത്തിരിക്കേണ്ട; ഐക്യൂ ഇസഡ് 10 ആർ ലോഞ്ച് ഡേറ്റ് പ്രഖ്യാപിച്ചു appeared first on Kairali News | Kairali News Live.