ഐ-ലീഗ് ചാമ്പ്യന്മാരായി ഇന്റര്‍ കാശി. സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായുള്ള കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്പോര്‍ട്സ് (സി എ എസ്) ആണ് തീരുമാനം കൈക്കൊണ്ടത്. ചര്‍ച്ചില്‍ ബ്രദേഴ്സ് ഓഫ് ഗോവയ്ക്ക് കിരീടം നല്‍കാനുള്ള ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ (എ ഐ എഫ് എഫ്) അപ്പീല്‍ കമ്മിറ്റിയുടെ തീരുമാനം സി എ എസ് നിരസിച്ചതോടെയാണിത്.യോഗ്യതയില്ലാത്ത കളിക്കാരനെ ഇറക്കിയെന്ന തർക്കത്തെ തുടർന്നാണ് ഇന്റർ കാശി ചാമ്പ്യന്മരാകാതെയിരുന്നത്. വിഷയത്തില്‍ ഇന്റര്‍ കാശിക്കെതിരെ അപ്പീല്‍ കമ്മിറ്റി വിധിയുണ്ടായിരുന്നു. തുടർന്ന് എ ഐ എഫ് എഫ് ചര്‍ച്ചില്‍ ബ്രദേഴ്സിനെ ഐ ലീഗ് ചാമ്പ്യന്മാരായി പ്രഖ്യാപിച്ചു. അയോഗ്യത കാരണം പോയിന്റുകള്‍ കുറഞ്ഞതോടെയാണ് കാശിയുടെ കിരീടം ചർച്ചിലിന് നൽകിയത്.Read Also: യൂറോ 2025 വനിതാ ചാമ്പ്യൻഷിപ്പ്: പെനാൽറ്റി ഷൂട്ടൗട്ടിൽ സ്വീഡനെ മറകടന്ന് ഇംഗ്ലണ്ട് സെമിഫൈനലിൽതുടർന്ന് ഇന്റര്‍ കാശി സി എ എസിനെ സമീപിച്ചു. എ ഐ എഫ് എഫ് ഉടന്‍ തന്നെ ഇന്റര്‍ കാശി എഫ് സിയെ ഐ ലീഗ് 2024- 25 സീസണിലെ വിജയിയായി പ്രഖ്യാപിക്കണമെന്ന് സി എ എസ് വിധിയിൽ പറയുന്നു. ലൊസാനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പോർട്സ് ആർബിട്രേഷൻ കോടതിയാണ് സി എ എസ്.The post ചർച്ചിൽ അല്ല, ഐ ലീഗ് ചാമ്പ്യന്മാർ ഇൻ്റർ കാശി; നിർണായകമായി അന്താരാഷ്ട്ര സ്പോർട്സ് കോടതി വിധി appeared first on Kairali News | Kairali News Live.