12 വര്‍ഷത്തെ ആ വിലക്ക് നീക്കി അര്‍ജന്റീന; ഫുട്‌ബോള്‍ ക്ലബുകള്‍ക്ക് എതിരാളികളുടെ ഫാന്‍സുകളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കാം

Wait 5 sec.

12 വര്‍ഷത്തെ വിലക്കിന് വിരാമമിട്ട് അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ക്ലബുകള്‍ക്ക് എതിരാളികളുടെ ഫാൻസിനെ (എവേ ഫാൻസ്) സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കാൻ അനുമതി. അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചതാണ് ഇക്കാര്യം.ഒരു കാണിയുടെ മരണത്തിൽ കലാശിച്ച അക്രമ സംഭവങ്ങളെ തുടര്‍ന്ന് 2013-ല്‍ ഏര്‍പ്പെടുത്തിയ വിലക്ക് ആണ് പിൻവലിച്ചത്. നിലവിൽ നടക്കുന്ന ലീഗ് മത്സരത്തിൻ്റെ അടുത്ത റൗണ്ട് മത്സരങ്ങള്‍ക്ക് മുന്നോടിയായി ഘട്ടംഘട്ടമായി ഇത് നടപ്പാക്കും.Read Also: ചർച്ചിൽ അല്ല, ഐ ലീഗ് ചാമ്പ്യന്മാർ ഇൻ്റർ കാശി; നിർണായകമായി അന്താരാഷ്ട്ര സ്പോർട്സ് കോടതി വിധിഇത് ചരിത്രപരമായ ദിവസമാണെന്നും സന്ദര്‍ശക ആരാധകരുടെ തിരിച്ചുവരവിന്റെ തുടക്കമാണെന്നും എ എഫ് എ പ്രസിഡന്റ് ക്ലോഡിയോ ടാപിയ പറഞ്ഞു. എവേ കാണികൾക്ക് ആതിഥേയത്വം വഹിക്കാന്‍ ആഗ്രഹിക്കുന്ന ക്ലബുകള്‍ക്ക് അങ്ങനെ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പ് നേടിയ ദേശീയ ടീമംഗം ഏഞ്ചല്‍ ഡി മരിയ അര്‍ജന്റീനയിലെ റൊസാരിയോ സെന്‍ട്രൽ ക്ലബിലേക്ക് തിരിച്ചെത്തിയതിനെ തുടർന്നാണ് ഈ നീക്കത്തിന് പ്രേരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യം ബ്യൂണസ് അയേഴ്സ് പ്രവിശ്യയിലും തുടര്‍ന്ന് മറ്റ് ജില്ലകളിലും നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു.The post 12 വര്‍ഷത്തെ ആ വിലക്ക് നീക്കി അര്‍ജന്റീന; ഫുട്‌ബോള്‍ ക്ലബുകള്‍ക്ക് എതിരാളികളുടെ ഫാന്‍സുകളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കാം appeared first on Kairali News | Kairali News Live.