കേരളത്തിൽ ചാതുർവർണ്യ വ്യവസ്ഥകൾ തിരിച്ചുകൊണ്ടുവരാൻ വേണ്ടി ആർഎസ്എസ് ബോധപൂർവ്വം ശ്രമിക്കുന്നു: ആദർശ് എം സജി

Wait 5 sec.

വിദ്യാർത്ഥികളെ കൊണ്ട് കാൽ കഴുകിപ്പിച്ച നടപടി അപലപനീയമെന്ന് എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ ആദർശ്‌ എം സജി. പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത നടപടിയാണ് നടന്നത്. കേരളത്തിൽ ചാതുർവർണ്യ വ്യവസ്ഥകൾ തിരിച്ചുകൊണ്ടുവരാൻ വേണ്ടി ആർഎസ്എസ് ബോധപൂർവ്വം ശ്രമിക്കുന്നു. ഉത്തരേന്ത്യൻ മോഡൽ ആർഎസ്എസ് നിയന്ത്രിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൊണ്ടുവരാനുള്ള നീക്കമാണിതെന്നും ശക്തമായ പ്രതിരോധം എസ്എഫ്ഐ തീർക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ചാതുർവർണ്യ വ്യവസ്ഥകളെ കേരളത്തിൽ കൊണ്ടുവരാൻ അനുവദിക്കില്ല. കേരളത്തിലെ പൊതുസമൂഹം ഇതിനെതിരെ ശക്തമായ പ്രതിരോധം ഉയർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം സ്കൂളുകളിൽ വിദ്യാർത്ഥികളെ കൊണ്ട് കാലുകഴുകിച്ച സംഭവത്തെ ന്യായീകരിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേഖർ. ഗുരുപൂജയുടെ പ്രാധാന്യം മനസ്സിലാക്കാത്തവരാണ് അത് വേണ്ട എന്ന് പറയുന്നതെന്നും നാടിന്റെ സംസ്കാരം പിന്തുടരുന്നതിൽ എന്തിനാണ് വിവാദം ഉണ്ടാക്കുന്നതെന്നുമാണ് അദ്ദേഹത്തിന്റെ ന്യായീകരണം.ALSO READ: കൂടരഞ്ഞിയിലെ കൊലപാതകം: കൊല്ലപ്പെട്ടെന്ന് കരുതുന്നയാളുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ്സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ വിദ്യാർത്ഥികളെ കൊണ്ട് കാല് കഴുകിപിച്ച സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഉൾപ്പെടെ കർശന നടപടി സ്വീകരിക്കാനിരിക്കെയാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേഖർ, സംഭവത്തെ ന്യായീകരിച്ച് രംഗത്തെത്തിയത്. രാജ്യത്തിന്റെ സംസ്കാരവും പൈതൃകവുമാണ് ഗുരുപൂജയെന്നും ഗുരുപൂജയെ എതിർക്കുന്നവർ കുട്ടികളെ സംസ്കാരവും പൈതൃകവും പഠിപ്പിക്കാത്തവരാണെന്നുമാണ് ഗവർണറുടെ ന്യായീകരണം. ബാലഗോകുലത്തിന്റെ അൻപതാമത് വാർഷിക സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലായിരുന്നു ഗവർണറുടെ പരാമർശം.The post കേരളത്തിൽ ചാതുർവർണ്യ വ്യവസ്ഥകൾ തിരിച്ചുകൊണ്ടുവരാൻ വേണ്ടി ആർഎസ്എസ് ബോധപൂർവ്വം ശ്രമിക്കുന്നു: ആദർശ് എം സജി appeared first on Kairali News | Kairali News Live.