കീം 2025, എൻജിനീയറിങ്ങ് ബിരുദ പ്രവേശനം; ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചു: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Wait 5 sec.

കീം പ്രവേശന പരീക്ഷ അടിസ്ഥാനമാക്കി എൻജിനിയറിങ് (ബിടെക്) പ്രവേശനത്തിനുള്ള ഓപ്‌ഷൻ രജിസ്ട്രേഷൻ ആരംഭിച്ചു. റാങ്ക് പട്ടികയിൽ ഇടം പിടിച്ചവർക്ക് ഓപ്ഷൻ രജിസ്റ്റർചെയ്യാം. രജിസ്റ്റർ ചെയ്യുന്നതിനായി ലിങ്ക്: www.cee.kerala.gov.in സന്ദർശിക്കുക.പ്രധാന തീയതികൾഓപ്ഷൻ രജിസ്ട്രേഷൻ ജൂലായ് 16-ന് രാവിലെ 11 വരെപ്രൊവിഷണൽ അലോട്മെൻറ് 17-ന്ആദ്യഘട്ട അലോട്മെൻറ് ഫലം 18-ന്രജിസ്ട്രേഷൻ ഫീസ്കോളേജിനനുസരിച്ചും കോഴ്സിനനുസരിച്ചും പഠന ഫീസിൽ വ്യത്യാസമുണ്ടാകാം. 2000 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. സംവരണ വിഭാഗങ്ങൾക്ക് 500 രൂപ. ഓൺലൈനായും കേരളത്തിലെ ഹെഡ് പോസ്റ്റ് ഓഫീസുകളിലും ഫീസ് അടയ്ക്കാം. ഫീസ് വിവരങ്ങൾ, സീറ്റ് ടൈപ്പ് എന്നിവയെ കുറിച്ച് ഓപ്ഷൻ പേജിൽ നിന്ന് മനസ്സിലാക്കാം.Also Read: സപ്ലൈക്കോയിൽ ജോലി നേടാന്‍ ഇതാണ് അവസരം; അഭിമുഖം ജൂലൈ 17ന്ഓപ്ഷൻ നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾഓപ്ഷൻ ക്രമ കോളേജാണോ ബ്രാഞ്ചാണോ താത്പര്യം എന്നനുസരിച്ച് ക്രമം സൃഷ്ടിക്കണം. കോളേജിനോടാണോ താത്പര്യമെങ്കിൽ കോളേജ് സെലക്ട് ചെയ്തിട്ട് മുൻ​ഗണന നൽകുന്ന ബ്രാഞ്ച് ആദ്യം നൽകണം പുറകെ മറ്റു ബ്രാഞ്ചുകളും നൽകണം. ബ്രാഞ്ചിനാണ് മുൻ​ഗണന നൽകുന്നതെങ്കിൽ അതിനനുസരിച്ച് ക്രമത്തിൽ നൽകണം. നിശ്ചിത സമയപരിധിക്കകം ഓപ്ഷനുകൾ എത്രതവണ വേണമെങ്കിലും പുനഃക്രമീകരിക്കാം.രജിസ്റ്റർചെയ്ത ഓപ്ഷനുകൾ മാത്രമേ അലോട്മെൻറിന് പരിഗണിക്കൂ. അപേക്ഷാർഥിക്ക് ഓപ്ഷനുകളുടെ എണ്ണം തീരുമാനിക്കാം. സ്വീകരിക്കുമെന്ന് ഉറപ്പുള്ളവ മാത്രമേ ഓപ്ഷനു നൽകാൻ സാധിക്കൂ. അനുവദിക്കുന്ന ഓപ്ഷൻ സ്വീകരിക്കാത്ത പക്ഷം, അലോട്മെന്റ് നഷ്ടപ്പെടുന്നതിനൊപ്പം അലോട്മെൻറിൽനിന്ന്‌ പുറത്താകുകയും ചെയ്യും.ഇക്കാര്യങ്ങളും അറിഞ്ഞിരിക്കാംപ്രവേശനസാധ്യത അറിയാൻ മുൻ വർഷങ്ങളിലെ ലാസ്റ്റ് റാങ്ക്പട്ടിക പരിശോധിക്കാ. കീം 2024 കാൻഡിഡേറ്റ് പോർട്ടൽ ലിങ്കിൽ 2024-ലെ വിവരങ്ങൾ ലഭിക്കും ലിങ്ക്: http://www.cee.kerala.gov.in , http://www.cee-kerala.org ലും വിവരങ്ങൾ ലഭിക്കും.The post കീം 2025, എൻജിനീയറിങ്ങ് ബിരുദ പ്രവേശനം; ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചു: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ appeared first on Kairali News | Kairali News Live.