കൊറിയന്‍ സൂപ്പര്‍താരം മാ ഡോങ് സിയോക് (ഡോണ്‍ ലീ) എന്ന കൊറിയൻ താരത്തിനും അദ്ദേഹത്തിന്റെ ക്വിന്റൽ വെയിറ്റ് ഉള്ള ഇടിക്കും ഇന്ത്യയിൽ ആരാധകരേറെയാണ്. അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലി എന്ന സിനിമയിൽ താരത്തിന്റെ റഫറൻസ് വന്നപ്പോൾ തിയേറ്റർ ഇളകി മറിഞ്ഞത് തന്നെ ആരാധക പിന്തുണ എത്രത്തോളം ഡോൺ ലീക്ക് ഉണ്ടെന്നതിന്റെ തെളിവാണ്. ഇപ്പോൾ ആരാധകരെ കൂടുതൽ സന്തോഷത്തിലാഴ്ത്തുന്ന വാർത്തകളാണ് വരുന്നത്.അനിമലിന്റെ വന്‍ വിജയത്തിന് ശേഷം സന്ദീപ് വാങ്ക റെഡ്ഡി ഒരുക്കുന്ന സ്പിരിറ്റ് എന്ന ചിത്രത്തിൽ താരം ഉണ്ടായേക്കുമെന്ന് റൂമറുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. അതിനെ ശക്തമാക്കുന്ന തരത്തിൽ സോഷ്യല്‍ മീഡിയയില്‍ തെലുങ്ക് താരം ശ്രീകാന്തിനൊപ്പം ഡോണ്‍ ലീ നില്‍ക്കുന്ന ഫോട്ടോ പ്രചരിച്ചതാണ് ഇത്തരമൊരു വാർത്ത പ്രചരിക്കാൻ കാരണം.Also Read: സൂപ്പർമാനായ ഡേവിഡ് കോറെന്‍സ്വെറ്റ് വാങ്ങിയത് മോഹൻലാലിനെക്കാൾ കുറഞ്ഞ പ്രതിഫലം; ചർച്ചയാക്കി സോഷ്യൽ മീഡിയപ്രഭാസാണ് സ്പരിറ്റിൽ നായകനായി എത്തുന്നത്. വയലന്‍സുള്ള ചിത്രമാകും സ്പിരിറ്റെന്നാണ് ആരാധകർ കരുതുന്നത്. ചിത്രത്തിൽ മമ്മൂട്ടിയും ഉണ്ടെന്ന തരത്തിലും വാർത്തകൾ ഉണ്ട്. തൃപ്തി ദിമ്രിയാണ് നായിക വേഷം കൈകാര്യം ചെയ്യുന്നത്.എന്നാൽ താരം ഇന്ത്യൻ സിനിമയിലേക്ക് എത്തിലുന്നും വാദമുണ്ട്. ഇന്ത്യന്‍ സിനിമക്ക് താങ്ങാവുന്നതിലുമപ്പുറമാണ് ഡോണ്‍ ലീയുടെ ബജറ്റെന്നും. ഇപ്പോൾ പുറത്തു വന്ന ചിത്രം വിദേശത്ത് നിന്ന് എടുത്തതാണെന്നുമാണ് ചിലരുടെ അവകാശവാദങ്ങൾ.The post ഡോൺ അണ്ണന്റെ ക്വിന്റൽ ഇടി ഇന്ത്യൻ സിനിമയിലും കാണാൻ സാധിക്കുമോ; ചർച്ചയായി തെലുങ്ക് താരത്തോടൊപ്പമുള്ള ചിത്രം appeared first on Kairali News | Kairali News Live.