‘എന്നെ ഞാനാക്കിയത് എന്റെ പ്രസ്ഥാനം, ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമാണ് പാര്‍ട്ടി പരിപാടികളില്‍ നിന്ന് ഒഴിവാക്കാന്‍ പറഞ്ഞത്’; സോഷ്യല്‍ മീഡിയ പ്രചാരണത്തിന് മറുപടിയുമായി ഐഷ പോറ്റി

Wait 5 sec.

സോഷ്യല്‍ മീഡിയ പ്രചാരണത്തിന് ഐഷ പോറ്റിയുടെ ചുട്ട മറുപടി. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമാണ് പാര്‍ട്ടി പരിപാടികളില്‍ നിന്ന് ഒഴിവാക്കാന്‍ പറഞ്ഞതെന്നും എന്നെ ഞാനാക്കിയത് എന്റെ പ്രസ്ഥാനമാണെന്നും അവർ വ്യക്തമാക്കി. ചാണ്ടി ഉമ്മൻ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിലാണ് ഈ മറുപടിയെന്നതും ശ്രദ്ധേയമാണ്.തനിക്ക് കോൺഗ്രസ് മെമ്പര്‍ഷിപ്പ് തരുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇതൊക്കെ കേൾക്കുമ്പോൾ ചിരിക്കാതെ എന്ത് ചെയ്യാന്‍. താനൊരു പാര്‍ലമെന്ററി മോഹി അല്ല. താന്‍ കോണ്‍ഗ്രസില്‍ ചേരാനല്ല ഇവിടെ വന്നത്. ഉമ്മന്‍ചാണ്ടിയെ അനുസ്മരിക്കാൻ മാത്രമാണ് എത്തിയത്. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമാണ് പാര്‍ട്ടി പരിപാടികളില്‍ നിന്ന് ഒഴിവാക്കാന്‍ പറഞ്ഞത്. നിങ്ങള്‍ തരുന്ന സ്‌നേഹത്തിന് നന്ദിയെന്നും അവർ പറഞ്ഞു.Read Also: വി സി ഗുണ്ടകളെന്ന് വിളിച്ച് അപമാനിച്ചത് കേരള സർവകലാശാലയിലെ മുഴുവൻ വിദ്യാർഥികളെയുമെന്ന് എം ശിവപ്രസാദ്എന്റെ പ്രസ്ഥാനവും നിങ്ങളും ചേര്‍ന്നാണ് എന്നെ ഞാനാക്കിയത്. ഒരിക്കലും നന്ദികേട് കാണിക്കരുത്. സോഷ്യല്‍ മീഡിയയില്‍ പൊങ്കാല ഇടുകയാണ്. 15 വര്‍ഷം കൊണ്ട് കൊട്ടാരക്കരയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയെന്ന് അഭിമാനത്തോടെ പറയാം. പൊങ്കാല ഇടുന്നവര്‍ക്കുള്ള മറുപടിയാണ് ഇതെന്നും ഐഷ പോറ്റി വ്യക്തമാക്കി.The post ‘എന്നെ ഞാനാക്കിയത് എന്റെ പ്രസ്ഥാനം, ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമാണ് പാര്‍ട്ടി പരിപാടികളില്‍ നിന്ന് ഒഴിവാക്കാന്‍ പറഞ്ഞത്’; സോഷ്യല്‍ മീഡിയ പ്രചാരണത്തിന് മറുപടിയുമായി ഐഷ പോറ്റി appeared first on Kairali News | Kairali News Live.