നിപയിൽ ആശ്വാസം: പാലക്കാട് നിപ സ്ഥിരീകരിച്ച 32കാരന് വിശദ പരിശോധനയിൽ നെഗറ്റീവായി

Wait 5 sec.

നിപയിൽ ആശ്വാസം. പാലക്കാട് പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ച 32കാരന് വിശദമായ പരിശോധനയിൽ നിപ നെഗറ്റീവെന്ന് സ്ഥിരീകരിച്ചു. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് നിപ നെഗറ്റീവായത്. മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് നിപ രോഗബാധ പ്രാഥമികമായി സ്ഥിരീകരിച്ചത്. നിലവിൽ പാലക്കാട് ചികിത്സയിലുഉള്ള യുവാവിൻ്റെ ആരോഗ്യ നില തൃപ്തികരമാണ്. ഇദ്ദേഹത്തിന്‍റെ പിതാവായ മണ്ണാർക്കാട് ചങ്ങലീരി സ്വദേശിയായ 58കാരൻ കഴിഞ്ഞ ദിവസം നിപ ബാധിച്ച് മരിച്ചിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിനൊപ്പം ആശുപത്രിയിലുണ്ടായിരുന്നത് 32കാരനായ മകനായിരുന്നു.ALSO READ; ആധുനിക അടിമത്വത്തിന് സമാനമായ സാഹചര്യമാണ് ഇന്ന് തൊഴില്‍ മേഖലയില്‍ ഉളളത്: എ എ റഹീം എംപിഅതേസമയം വിവിധ ജില്ലകളിലായി ആകെ 648 പേരാണ് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മലപ്പുറം ജില്ലയില്‍ 110 പേരും പാലക്കാട് 421 പേരും കോഴിക്കോട് 115 പേരും എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒരാള്‍ വീതവുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 13 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയില്‍ ഇതുവരെ 97 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.The post നിപയിൽ ആശ്വാസം: പാലക്കാട് നിപ സ്ഥിരീകരിച്ച 32കാരന് വിശദ പരിശോധനയിൽ നെഗറ്റീവായി appeared first on Kairali News | Kairali News Live.