കാന്തപുരത്തിന്റെ വ്യാജ ഉദ്ധരണി; ഔട്ട്‌ലുക്ക് ഇന്ത്യാ വെബ്‌സൈറ്റ് മാപ്പ് പറഞ്ഞു

Wait 5 sec.

കോഴിക്കോട് | കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരുടെ വ്യാജ ഉദ്ധരണി ഉപയോഗിച്ച് തയ്യാറാക്കിയ വാര്‍ത്തയില്‍ ഔട്ട്ലുക്ക് ഇന്ത്യ വെബ്‌സൈറ്റ് ഖേദം രേഖപ്പെടുത്തി.2025 ജൂലൈ 17-ന് പ്രസിദ്ധീകരിച്ച ‘Kanthapuram A P Aboobacker Musliyar: A Controversial Cleric at the Centre of Nimisha Priya’s Hopeful Pardon’ എന്ന ലേഖനത്തില്‍ ശൈഖ് അബൂബക്കര്‍ മുസ്ലിയാരുടെ ഉദ്ധരണികള്‍ തെറ്റായിരുന്നുവെന്നും തെറ്റില്‍ ഖേദിക്കുന്നു എന്നുമാണ് വെബ്‌സൈറ്റ് പറയുന്നത്. അടുത്തയിടെ ഔട്‌ലുക്ക് ഇന്ത്യയില്‍ സീനിയര്‍ അസിസ്റ്റന്റ് എഡിറ്ററായി ചേര്‍ന്ന വയനാട് സ്വദേശി കെ എ ഷാജിയാണ്‌  ലേഖനം എഴുതിയത്.ലേഖനത്തില്‍ കാന്തപുരത്തിനെ ഉദ്ധരിച്ച കാര്യങ്ങള്‍ കാന്തപുരവുമായി സംസാരിക്കാതെ എഴുതി ചേര്‍ത്തതാണെന്നു വ്യക്തമായ സാഹചര്യത്തിലാണ് ലേഖനം പിന്‍വലിച്ച് മാപ്പ്പറയാന്‍ ഔട്‌ലുക്ക് ഇന്ത്യ വെബ്‌സൈറ്റ് തയ്യാറായത്. നേരത്തെ വിവിധ ഇംഗ്ലീഷ് മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഈ ലേഖകന്‍ ചാനല്‍ ചര്‍ച്ചകളിലും പ്രത്യക്ഷപ്പെടാറുണ്ട്.