ഉണ്ണിയപ്പത്തില്‍ നിന്ന് പ്രീമിയം കഫേയിലേക്ക്. മലപ്പുറം സ്പിന്നിങ് മില്‍ സ്വദേശിയായ കളത്തിങ്കല്‍ ഷെരീഫയുടേത് കുടുംബശ്രീയുടെ കൂടി വിജയഗാഥയാണ്.പട്ടിണി കിടക്കാതിരിയ്ക്കാനാണ് ഷരീഫ അയല്‍വാസിയില്‍ നിന്ന് കടം വാങ്ങിയ 100 രൂപയുമായി 10 പാക്കറ്റ് ഉണ്ണിയപ്പം ഉണ്ടാക്കിയത്. 2012ലായിരുന്നു അത്. പലചരക്കു കടകളിലും വീടുകളിലും വില്‍പന നടത്തി. ഉണ്ണിയപ്പത്തോടൊപ്പം പത്തിരിയുടെയും ചപ്പാത്തിയുടെയും ഓര്‍ഡറുകള്‍ പിടിച്ചു. 2018 ആയപ്പോഴേക്കും മുത്തൂസ് കാറ്ററിങ് എന്ന സംരംഭമായി കുടുംബശ്രീയുടെ ഭാഗമായി.Read Also: സംസ്ഥാനതല ഉന്നതവിദ്യാഭ്യാസ അലുമ്നി കോൺക്ലേവ്ആഗസ്റ്റ് 30ന് തിരുവനന്തപുരത്ത്: മന്ത്രി ആര്‍ ബിന്ദുകുടുംബശ്രീ വഴി രണ്ട് ലക്ഷം രൂപ ലോണ്‍ നല്‍കി. സംരംഭം വിപുലമായി. കുടുംബശ്രീയുടെ കാറ്ററിങ് ഓര്‍ഡറുകളും സ്വീകരിച്ചു തുടങ്ങി. കോട്ടയ്ക്കല്‍ ബസ്സ്റ്റാന്‍ഡിന്റെ പിറകിലാണ് ഷരീഫയുടെ ‘കഫേ കുടുംബശ്രീ’. കാന്റീന്‍, കാറ്ററിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സംരംഭകര്‍ക്ക് സുസ്ഥിരവരുമാന ലഭ്യത ഉറപ്പാക്കുകയാണ് ലക്ഷ്യം.പാഴ്സല്‍ സര്‍വീസ്, ടേക്ക് എവേ കൗണ്ടറുകള്‍, കാത്തിരിപ്പുകേന്ദ്രം, കാറ്ററിങ്, ഓണ്‍ലൈന്‍ സേവനങ്ങള്‍, മാലിന്യ സംസ്കരണ ഉപാധികള്‍, പാര്‍ക്കിങ് സൗകര്യം, ശൗചാലയം, നാപ്കിന്‍ മെഷീന്‍ തുടങ്ങിയ വിപുലമായ സൗകര്യങ്ങള്‍ പ്രീമിയം കഫെയിലുണ്ട്.The post ഉണ്ണിയപ്പത്തില് നിന്ന് പ്രീമിയം കഫേയിലേക്ക്; ഷെരീഫയുടേത് കുടുംബശ്രീയുടെ കൂടി വിജയഗാഥ appeared first on Kairali News | Kairali News Live.